സി ഡബ്ലു എസ് എ വാഹന പ്രചരണ ജാഥയും കലക്ട്രേറ്റ് മാർച്ചും നടത്തും
കണ്ണൂർ:കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷന്റെ (സി ഡബ്ലു എസ് എ) നേതൃത്വത്തിൽ ഫെബ്രുവരി 10 ന വാഹന പ്രചരണ ജാഥയും പതിനൊന്നിന് കളക്ടറേറ്റ് മാർച്ചും ധർണ്ണയുംനടത്തുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ്ക്ലബിൽ അറിയിച്ചു. മറ്റന്നാൾ രാവിലെ 11ന് നടക്കുന്ന ധർണ്ണ സംസ്ഥാന പ്രസിഡൻ്റ് ചന്ദ്രൻ കുറ്റ്യാടി ഉദ്ഘാടനം ചെയ്യും
നിർമ്മാണ മേഖലയിൽ തൊഴിൽ ഉറപ്പ് വരുത്തുക,പുതിയ സോഫ്‌ട്‌വെയർ സുതാര്യമാക്കുക,റെഗുലറൈസേഷൻ ഫീസ് വർദ്ധനവ് പിൻവലിക്കുക, പാരമ്പര്യ മേസ്‌തിരിമാർക്ക് അംഗീകാര സർട്ടിഫിക്കറ്റ് നൽകുക,നിർമ്മാണ മേഖലയെ വ്യവസായമായി പ്രഖ്യാപിക്കുക, പുഴകളിലും ഡാമുകളിലും അടിഞ്ഞുകൂടിയ മണൽ വാരി സർക്കാർവിതരണംചെയ്യുകഎന്നീആവശ്യങ്ങ
ൾ ഉന്നയിച്ചാണ്സമരംസംഘടിപ്പിക്കുന്നത്. പത്തിന് വടക്കൻ മേഖല വാഹന പ്രചരണജാഥ
രാവിലെ പത്ത്മണിക്ക് പയ്യന്നൂരിൽ നിന്നും തെക്കൻ മേഖല ജാഥാ രാവിലെ പേരാവുരിൽ നിന്നും ആരംഭിക്കും.വാർത്താ സമ്മേളനത്തി
ൽ ജില്ലാ സെക്രട്ടറി എം വി ഗംഗാധരൻ, പി വി ശിവദാസൻ,ടി പ്രവീൺ കുമാർ, എം പി രാജീവൻ എന്നിവർപങ്കെടുത്തു.

Comments
Post a Comment