സർക്കാരിൻ്റെ കർഷക സ്നേഹം വെറുംതള്ള് മാത്രമോ? മാതൃകാ കർഷകൻ്റെ ആത്മഹത്യ ഉയർത്തുന്ന ചോദ്യങ്ങൾ?



കണ്ണൂർ : സർക്കാരിൻ്റെ കർഷക സ്നേഹം വെറും പബ്ളിക് റിലേഷൻസ് വകുപ്പ് തള്ളുമാത്രമോയെന്ന ചോദ്യമുയർത്തി കണ്ണൂരിൽ വീണ്ടും കർഷക ആത്മഹത്യ' മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും പരുത്തി കൃഷിക്കാരുടെ ആത്മഹത്യകൾ ഉയർത്തിക്കാട്ടി പാർലമെൻ്റിന് അകത്തും രാജ്യത്താകമാനവും പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകുന്ന പാർട്ടിയാണ് സി.പി.എമ്മും അവരുടെ കർഷക സംഘടനയായ അഖിലേന്ത്യാ കിസാൻ സഭയും 'കർഷക ബിൽ നടപ്പിലാക്കുന്നതിനെതിരെയുള്ള സമരങ്ങൾ രാജ്യത്താകെ പ്രകമ്പനം സൃഷ്ടിക്കുകയും ചെയ്തിരുന്നു. എന്നാൽ സി.പി.എം ഭരിക്കുന്ന ഏക സംസ്ഥാനമായ കേരളത്തിലും കർഷക ആത്മഹത്യകൾ നടക്കുന്നത് ഒറ്റപെട്ട സംഭവമായി എഴുതി തള്ളാൻ കഴിയില്ല. സി.പി.എം പൊളിറ്റ് ബ്യുറോ അംഗമായ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ തട്ടകമായകണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ചെറുപുഴയിൽ മാതൃകാ കർഷകൻ ദാരുണമായിജീവനൊടുക്കിയത് ഇടതു സർക്കാരിന് വൻ തിരിച്ചടിയായിട്ടുണ്ട്. കേരളത്തിൽ  നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കർഷക ആത്മഹത്യ നടക്കുന്നത്. ഇതു പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാനും സർക്കാരിൻ്റെയും കൃഷി വകുപ്പിൻ്റെയും പിടിപ്പുകേടായി ചിത്രീകരിക്കാൻ സാധ്യതയേറെയാണ്. ചെറുപുഴഇടവരമ്പ് സ്വദേശിയായ കര്‍ഷകനായ . ഏലിയാസ് അമ്പാട്ടാണ് കീടനാശിനി കഴിച്ച് ജീവനൊടുക്കിയത്. പതിറ്റാണ്ടുകളായി പച്ചക്കറി കൃഷി നടത്തിവരികയായിരുന്ന ഏലിയാസ് അടുത്തിടെ കടുത്ത സാമ്പത്തിക ബാധ്യതയിലായിരുന്നു.

നാല് ദിവസം മുന്‍പാണ് കൃഷിത്തോട്ടത്തില്‍ കീടനാശിനി കുടിച്ച് തളര്‍ന്നുവീണ നിലയില്‍ ഏലിയാസിനെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ദിവസങ്ങളോളം ചികിത്സ തുടര്‍ന്നെങ്കിലും ഏലിയാസിന്റെ ജീവന്‍ രക്ഷിക്കാനായില്ല.മുഖ്യമന്ത്രിയില്‍ നിന്നും മികച്ച പച്ചക്കറി കര്‍ഷകനുള്ള പുരസ്‌കാരമടക്കം സ്വന്തമാക്കിയ വ്യക്തിയാണ് ഏലിയാസ്. ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തിവരികയായിരുന്നു ഏലിയാസ്. വിവിധയിനം പച്ചക്കറികളാണ് ഇദ്ദേഹം കൃഷി ചെയ്തിരുന്നത്.എന്നാല്‍ അടുത്തിടെ വിളവെടുപ്പ് മോശമായതിനെ തുടര്‍ന്ന് കൃഷി തുടരാന്‍ ഏലിയാസ് ബുദ്ധിമുട്ടി. എങ്കിലും ബാങ്കുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും വായ്പ സ്വീകരിച്ച് മുന്നോട്ടു പോകാന്‍ ശ്രമിച്ചു. എന്നാല്‍ സബ്‌സിഡി കൂടി ലഭിക്കാന്‍ വൈകിയതോടെ അദ്ദേഹം കടുത്ത സമ്മര്‍ദത്തിലായി. സര്‍ക്കാറിന്റെ കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പോലും ലഭിച്ചിരുന്നില്ലെന്നും അടുത്ത ബന്ധുക്കള്‍ ആരോപിച്ചു.

ആത്മഹത്യയ്ക്ക് ശ്രമിച്ച ഏലിയാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് സബ്‌സിഡി അനുവദിക്കാനുള്ള തീരുമാനമുണ്ടായതെന്നും ആ 114000 രൂപ നേരത്തെ അനുവദിച്ചിരുന്നെങ്കില്‍ ഏലിയാസ് ആത്മഹത്യ ചെയ്യില്ലായിരുന്നു വെന്നും

ബന്ധുക്കള്‍ പറഞ്ഞു.നാടിനും സമൂഹത്തിനും മാതൃകയാകുന്ന രീതിയില്‍ ജീവിച്ചിരുന്ന വ്യക്തിയായിരുന്നു ഏലിയാ സെന്നാണ് നാട്ടുകാർ പറയുന്നത്. വിവിധ ബാങ്കുകളിൽ നിന്നുമെടുത്ത 

വായ്പാ തിരിച്ചടവുകള്‍ കൃത്യമായി ചെയ്യാന്‍ കഴിയാത്തതിന്റെ മനോവിഷമത്തിലായിരുന്നു അദ്ദേഹമെന്നും ഇവര്‍ പറയുന്നു. ഏലിയാസിൻ്റെ മരണം മലയോര പ്രദേശമായ ചെറുപുഴ ഗ്രാമത്തെ നടുക്കിയിരിക്കുകയാണ്.

കർഷകർക്കായി നിരവധി പദ്ധതികൾ നടപ്പിലാക്കിയെന്ന് അവകാശപ്പെടുന്ന രണ്ടാം പിണറായി സർക്കാരിന് 

നിയമസഭാ തെരഞ്ഞെടുപ്പിനിടെ കനത്ത തിരിച്ചടിയായിരിക്കുകയാണ് കർഷക ആത്മഹത്യ'

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം