ഡിജിപി രവതാ ചന്ദ്രശേഖർ രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി





തളിപ്പറമ്പ്: സംസ്ഥാന പോലീസ് മേധാവി രാജരാജേശ്വരക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.ബുധനാഴ്ച്ച സന്ധ്യയോടെയാണ് ഡി.ജി.പി.രവത എ.ചന്ദ്രശേഖര്‍ ക്ഷേത്രത്തിലെത്തിയത്.എ.ഡി.ജി.പി ദിനേന്ദ്ര കശ്യപും ഡി.ജി.പിയോടൊപ്പം ഉണ്ടായിരുന്നു. ഫെബ്രുവരി 26ന് മാങ്ങാട്ടു പറമ്പിൻ കെ.എ.പി.നാലാം ബറ്റാലിയനിൽ നടക്കുന്ന പോലീസ് സേനാംഗങ്ങളുടെ പാസിംഗ്ഔട്ട് പരേഡില്‍ പങ്കെടുക്കുന്നതിനാണ് ഡി.ജി.പി കണ്ണൂരിലെത്തിയത്.ടി.ടി.കെ.ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.പി.വിനയന്‍ അദ്ദേഹത്തെ സ്വീകരിച്ചു.ദേവസ്വത്തിന്റെ ഉപഹാരവും എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി.ജി.പിക്ക് നല്‍കി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം