ചെറുകുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ കാറിടിച്ചു പരുക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു




ഇരിണാവ് :പിലാത്തറ-പാപ്പിനിശ്ശേരികെഎസ്ടിപി റോഡിൽ ചെറുകുന്ന് പള്ളിച്ചാലിനു സമീപം നിർത്തിയിട്ട ഓട്ടോയിൽ കാർ ഇടിച്ച് പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു. ഇരിണാവ് കൊട്ടപ്പാലത്തിന് പടിഞ്ഞാറ് ബ്രദേഴ്സ് ക്ലബ്ബിന് സമീപത്തെ കാവിലെ വളപ്പിൽ ശിവദാസനാ(65)ണ് മരിച്ചത്.വ്യാഴാഴ്ച രാവിലെ ചെറുകുന്ന്

പള്ളിച്ചാലിലെ 

കടയിലേക്ക് കൊണ്ടുവന്ന സാധനങ്ങൾ ഇറക്കുകയായിരുന്നതിനിടയിലാണ് നിർത്തിയിട ഓട്ടോറിക്ഷയുടെ മുൻഭാഗത്ത് കാർ ഇടിച്ചത്. ഓട്ടോയുടെ പിൻഭാഗത്ത് നിന്ന് കടയിലേക്കുള്ള സാധനങ്ങൾ എടുക്കുകയായിരുന്ന ശിവദാസൻ ദൂരേക്ക് തെറിച്ചു വീണു ഓട്ടോറിക്ഷ തൊട്ടടുത്ത് നിർത്തിയിട്ട സ്കൂട്ടറിന് മേലേക്കാണ് മറിഞ്ഞത്.പഴയങ്ങാടി ഭാഗത്ത് നിന്ന് അമിത വേഗതയിലെത്തിയ കാറാണ് അപകടത്തിനിടയാക്കിയത്. ഗുരുതരമായി പരിക്കേറ്റ് കണ്ണുരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട്



.പരിയാരം കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെൻ്റിലേറ്ററിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് മരിച്ചു.സംസ്കാരം ശനിയാഴ്ച പകൽ ഒന്നിന് കൊട്ടിൽക്കണ്ടം ശ്മശശാനത്തിൽ.


ഭാര്യ:കെ വി കാർത്യായനി. മക്കൾ: സബീന, അവിനാശ്, അഭിജിത്ത്. മരുമക്കൾ: നിഷാന്ത്, ആര്യ,

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം