കെഎസ്ടിഎ സംസ്ഥാന അധ്യാപക കലോത്സവം: മലപ്പുറത്തിന് കിരീടം; രണ്ടാമതെത്തി കണ്ണൂർ




തിരു:അവതരണത്തിലും ആസ്വാദനത്തിലും വിസ്മയമൊരുക്കി കെ എസ് ടി എ യുടെ സംസ്ഥാന അധ്യാപക കലോത്സവം. മന്ത്രി കെ എൻ ബാലഗോപാൽ കലോത്സവം ഉത്ഘാടനം ചെയ്തു. മലപ്പുറം ജില്ല ഓവറോൾ ചാമ്പ്യന്മാരായി. കണ്ണൂർ രണ്ടാം സ്ഥാനത്തും തിരുവനന്തപുരം മൂന്നാം സ്ഥാനത്തും എത്തി. സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ പരിശീലകരും സംഘാടകരുമായ അധ്യാപക കലാകാരന്മാരും കലാകാരികളും മാറ്റുരച്ച അധ്യാപക കലോത്സവം കൊല്ലം തേവള്ളി ഗവൺമെന്റ് ബോയ്സ്, ഗേൾസ് ഹൈസ്കൂളുകളിൽ സജ്ജീകരിച്ച 6 വേദികളിലായിട്ടാണ് നടന്നത്. കലാകാരന്മാരും കലാകാരികളുമായ 600 പേർ കലാപ്രകടനങ്ങൾ നടത്തി.


തിരുവാതിര, ഒപ്പന, നാടോടി നൃത്തം, സംഘനൃത്തം, സിനിമാ ഗാനം, ലളിതഗാനം, കവിതാലാപനം, മിമിക്രി, നാടൻപാട്ട്, പ്രസംഗം, രചനാ മത്സരങ്ങൾ എന്നിവയിൽ നല്ല മത്സരമുണ്ടായി. സമകാലിക ജീവിതത്തെ വിമർശനാത്മകമായി അവതരിപ്പിച്ച 7 തെരുവു നാടകങ്ങൾ ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റി.

പറയുന്നത് ചെയ്യുകയും ചെയ്യാൻ പറ്റുന്നത് മാത്രം പറയുകയും ചെയ്യുക എന്നതാണ് കേരള സർക്കാരിൻ്റെ നയമെന്നും ജീവനക്കാരോടും അധ്യാപകരോടുള്ള ഉത്തരവാദിത്വം സർക്കാരിന് നടപ്പിലാക്കാനാവുമെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ കലോത്സവം ഉദ്ഘാടനം ചെയ്ത് പറഞ്ഞു. ഡോ. വസന്തകുമാർ സാംബശിവൻ മുഖ്യാതിഥിയായി. സംസ്ഥാന പ്രസിഡൻ്റ് ഡി. സുധീഷ് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ടി കെ എ ഷാഫി, കലാകായിക വേദി കൺവീനർ കെ.രാഘവൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്.ആർ.അരുൺ ബാബു സമ്മാനദാനം നടത്തി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം