പിലാത്തറയിൽ പൊതുമരാമത്ത് കരാറുകാരൻ ജീവനൊടുക്കി
'
പിലാത്തറ: പൊതുമരാമത്ത് കരാറുകാരന്‍ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു.ചന്തപ്പുരയിലെ പുതിയവീട്ടില്‍ പി.വി.വിനയന്‍(50)നെയാണ് ശനിയാഴ്ച്ച രാത്രി പത്തരക്ക് തൂങ്ങിയ നിലയില്‍ കണ്ടത്.ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.പരേതനായ പൊതുമരാമത്ത് കരാറുകാരന്‍ പി.വി.നാരായണന്‍-കമലാക്ഷി ദമ്പതികളുടെ മകനാണ്.ഭാര്യ: രന്യശ്രീ.മക്കള്‍: ശ്രീലക്ഷ്മി, ശ്രീനന്ദ.സഹോദരങ്ങള്‍: അജയന്‍, സഞ്ജയന്‍.

Comments
Post a Comment