നാടുകാണി കിൻഫ്ര പാർക്ക് സുരക്ഷാ ജീവനക്കാരൻ മരിച്ച നിലയിൽ
തളിപ്പറമ്പ്; നാടുകാണി കിന്‍ഫ്ര പാർക്കിലെ സുരക്ഷ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി.കാസര്‍ഗോഡ് കൊടക്കാട്ടെ ചൂരിക്കൊവ്വല്‍ ചൈത്രം വീട്ടില്‍ എന്‍.രമേശനാ(53)ണ് മരിച്ചത്.ഇന്നലെ രാവിലെ ഏഴോടെയാണ് ഇയാളെ സെക്യൂരിറ്റി മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടത്.ഉടന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തളിപ്പറമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കാലിക്കടവിലെ മുൻ ഓട്ടോഡ്രൈവറായിരുന്നു.പൂവട്ട വെളുത്തമ്പു-തമ്പായി ദമ്പതികളുടെ മകനാണ്.ഭാര്യ: സുജിത(കാവുംചിറ).മക്കള്‍: വൈഗ, വിഹാന്‍.സഹോദരങ്ങള്‍: ചിത്ര(ചെമ്പ്രകാനം), സീമ(കാഞ്ഞങ്ങാട് നഗരസഭ).

Comments
Post a Comment