ടി.പിസ്റ്റിക്കർ നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കേസ് കോടതി തള്ളി

 




കണ്ണൂർ : കണ്ണൂർ നഗര പരിധിയിൽ പാർക്ക് ചെയ്ത് സർവ്വീസ് നടത്തുന്നതിന് പെർമിറ്റുള്ള ഓട്ടോറിക്ഷകളെ, മറ്റു സ്ഥലങ്ങളിലുള്ള ഓട്ടോ റിക്ഷകളിൽ നിന്നും തിരിച്ചറിയാനായി പതിച്ചിരിക്കുന്ന ടി.പി (ടൌൺ പാർക്കിങ്ങ് ) സ്റ്റിക്കറുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്  റംഷീദ്.പി, പി. പ്രദീപ്, അർജുൻ.വി എന്നിവർ കണ്ണൂർ മുൻസീഫ്  കോടതിയിൽ ബോധിപ്പിച്ച ഹരജി അഡീഷണൽ മുൻസിഫ് ജഡ്ജ് സി. കെ മണികണ്ഠൻ തള്ളി.

CITU, AITUC, INTUC, BMS, SATU (HMS) എന്നീ ട്രേഡ് യൂണിയനുകളുടെ ജില്ലാ നേതൃത്വങ്ങൾക്കും കണ്ണൂർ RTO വിനുമെതിരെയാണ് ഈ കേസ് നൽകിയിരുന്നത്. CITU വും AITUC യും കേസിൽ ഹാജരായിരുന്നില്ല. അന്യായക്കാരുടെ വാദം നിലനിൽക്കുന്നതല്ലെന്നും ഓട്ടോറിക്ഷകളുടെ പെർമിറ്റിൽ പ്രത്യേകമായി കാണിച്ച പാർക്കിങ് സ്ഥലത്ത് മാത്രമേ  ഓട്ടോറിക്ഷകൾക്ക് പാർക്ക് ചെയ്ത് സർവ്വീസ് നടത്താൻ അവകാശമുള്ളൂവെന്ന കേരള ഹൈക്കോടതിയുടെ വിധി  (- WP(C) No-19410/2003) -എതിർ കക്ഷികൾ കേസിൽ ചൂണ്ടി കാണിച്ചിരുന്നു. കൂടാതെ നഗരത്തിൽ പെർമിറ്റുള്ളവക്ക് തന്നെ മതിയായ പാർക്കിംഗ് സൗകര്യമില്ലാത്ത സാഹചര്യത്തിൽ പുറമെ നിന്നുള്ള ഓട്ടോറിക്ഷകൾ കണ്ണൂർ നഗരത്തിൽ വന്ന് പാർക്ക് ചെയ്ത് സർവ്വീസ് നടത്തുന്നത് നഗരത്തിൽ ഗതാഗത സ്തംഭനവും  അരാജകത്വവും സൃഷ്ടിക്കുമെന്ന കേരള  മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവ് അടക്കമുള്ള -HR M P_No - 7780/ 11 - 2 -  2022. KNR  രേഖകളും ഹാജരാക്കിയാണ്  അന്യായക്കാരുടെ വാദത്തെ SATU, INTUC, BMS എന്നീ ട്രേഡ് യൂണിയനുകൾ കോടതിയിൽ എതിർത്തത്.

 SATU, INTUC, BMS, എന്നീ യൂണിയനുകൾക്ക് വേണ്ടി HMS ജില്ലാ പ്രസിഡണ്ടും Ak SATU സംസ്ഥാന പ്രസിഡണ്ടുമായ അഡ്വ. കസ്തൂരി ദേവൻ കോടതിയിൽ ഹാജരായി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം