മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിലേക്ക് ബിജെപി മാര്‍ച്ച് ഇന്ന്




പിണറായി:ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബിജെപി കണ്ണൂര്‍ സൗത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പിണറായിയിലെ മുഖ്യമന്ത്രിയുടെ ക്യമ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. പിണറായി പാറപ്രം റോഡില്‍ നിന്ന് പ്രകടനമാരംഭിക്കും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് മാർച്ച്‌ ഉദ്ഘാടനം ചെയ്യും. സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം.ആര്‍. സുരേഷ്, അഡ്വ. ഷിജിലാല്‍, വി.പി. ഷാജി മാസ്റ്റര്‍, സംസ്ഥാന സമിതിയംഗങ്ങളായ എന്‍. ഹരിദാസ്, പി. സത്യപ്രകാശ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം