കാറിന് തീപ്പിടിച്ച് ബാങ്ക് ജീവനക്കാരന് പൊള്ളലേറ്റ സംഭവം: ദുരൂഹത നീക്കാൻ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി




തളിപ്പറമ്പ്: കാറില്‍ നിന്ന് തീപിടിച്ച് യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തില്‍ ദുരൂഹത തുടരുന്നു.ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയില്‍ കാറിന്റെ ഡിക്കിയില്‍ ഒരു കുപ്പി നിറയെ പെട്രോള്‍ കണ്ടെത്തിയിട്ടുണ്ട്.കാറിന്റെ ടോപ്പ്‌മേറ്റ് ഉരുകിതാഴെ വീണ നിലയിലാണ്.തളിപ്പറമ്പ് പൂക്കോത്ത്‌തെരു സ്വദേശിയും തളിപ്പറമ്പ് കോപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിലെ അപ്രൈസറുമായ കെ.ടി.വി.ധനേഷിനാണ്(48)പരിക്കേറ്റത്.ഇയാളെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.തിങ്കളാഴ്ച്ചരാവിലെ 10 മണിയോടെ ബാങ്കിലേക്ക് പോകുന്നതിനായി കെ.എല്‍ 59 വൈ 8685 ആള്‍ട്ടോ കാറുമായി എത്തിയ ധനേഷ് കാനത്ത് അമ്പലത്തിന് സമീപം നിര്‍മ്മാണം നടന്നുവരുന്നഅര്‍ബന്‍ ബാങ്കിന്റെ പുതിയ കെട്ടിടത്തിന്റെ വളപ്പില്‍ കാര്‍പാര്‍ക്ക് ചെയ്ത് ഡോര്‍ തുറന്ന് ഇറങ്ങുന്നതിടെ മുന്‍ഭാഗത്ത് നിന്ന് തീപ്പാരി ഉണ്ടാവുകയും പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ തീ ആളിപ്പടര്‍ന്ന് പൊള്ളലേക്കുകയുമായിരുന്നു.കാറിന് കാര്യമായ കേടുപാടുകളൊന്നുംതന്നെയില്ല. സംഭവസ്ഥലത്തുനിന്നും  ഓടിച്ചാണ് കാര്‍ പോലീസ് സ്‌റ്റേഷനിലേക്ക് എത്തിച്ചത്.ധനേഷിന്റെ നില അതീവഗുരുതരമാണ്. എഴുപതു ശതമാനം പൊള്ളലേറ്റിട്ടുണ്ട്.ഇയാള്‍ സാധാരണ നിലയിലായാല്‍ മാത്രമേ ചോദ്യം ചെയ്ത് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കാന്‍ പോലീസിന് സാധിക്കുകയുള്ളൂ.തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നുവരുന്നത്.അന്വേഷണം ശക്തമാക്കുന്നതിൻ്റെ ഭാഗമായി ധനേഷിൻ്റെ ബന്ധുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും പൊലിസ് മൊഴിയെടുത്തിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം