സ്വതന്ത്രഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ നേതാവിനെ സംസാരിക്കാൻ അനുവദിച്ചില്ല :ആർ.ടി.എചെയർമാനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി
കണ്ണൂർ:10.2.206 ന് കണ്ണൂരിൽ നടന്ന ആർ.ടി.എ ബോർഡ് യോഗത്തിലെ നാലാം നമ്പർ അജണ്ടയിലെ വിഷയത്തിൽപരാതിക്കാരനെ സംസാരിക്കാൻ അനുവദിക്കാത്ത ആർ.ടി.എ ചെയർമാന്റെ ജനാധിപത്യവിരുദ്ധമായ നടപടിക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (SATU - HM S)കണ്ണൂർജില്ലാ സെക്രട്ടറി എൻ. ലക്ഷ്മണൻ കേരള മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി.
10 - 2 - 2026 ന് കണ്ണൂരിൽ ആർ.ടി.എ ബോർഡ് യോഗം ചേർന്നിരുന്നു.
ഈ ആർ.ടി.എബോർഡ് യോഗത്തിൽ നാലാം നമ്പർ അജണ്ടയിലെ പരാതിക്കാരനും, സ്വതന്ത്രഓട്ടോറിക്ഷ തൊഴിലാളിയൂണിയൻ ജില്ലാ സെക്രട്ടറിയുമായ എൻ. ലക്ഷ്മണനെപരാതി സംബന്ധമായ കാര്യങ്ങൾ വിശദീകരിക്കാനായി എഴുന്നേറ്റപ്പോൾ ആർ.ടി.എ ചെയർമാനായ ജില്ലാ കലക്ടറും ബോർഡ് അംഗങ്ങളും സംസാരിക്കാൻ അനുവദിച്ചില്ല - അതേ സമയം പരാതിക്കാരനല്ലാത്തഒരാളെ സംസാരിക്കാൻ അനുവദിക്കുകയും ചെയ്തു! ആർ.ടി.എ ബോർഡ് യോഗത്തിൽ പരാതിക്കാരനെ വിളിച്ച് വരുത്തി ബോധപൂർവ്വം അപമാനിക്കുകയാണുണ്ടായത്. ഇത് തികച്ചും ജനാധിപത്യ വിരുദ്ധവും ആർ.ടി എ ബോർഡിന്റെ നടപടി ക്രമത്തിന് വിരുദ്ധവുമാണ്.
ട്രാഫിക് റഗുലേറ്ററി സമിതി തീരുമാനിച്ച കാര്യമായതിനാൽ ഇവിടെ അതേ കുറിച്ച് സംസാരിക്കേണ്ടെന്നും, ട്രാഫിക് റഗുലേറ്ററി സമിതിയിലാണ് പരാതി പറയേണ്ടതെന്നുമാണ് ആർ.ടി.എചെയർമാനായ കലക്ടർ പറഞ്ഞത്. ട്രാഫിക് റഗുലേറ്ററി സമിതിയിൽ യൂണിയൻ അംഗമല്ല. അവിടെ പരാതി പറയാൻ അവസരവും ഉണ്ടായിരുന്നില്ല! അതിനാൽഈ വിഷയത്തിൽ ആർ.ടി.എ ബോർഡ് തീരുമാനമെടുക്കുന്നതിന് മുമ്പായി പരാതിക്കാരനെ കേൾക്കാനുള്ള പ്രാഥമിക മര്യാദ പോലും ആർ.ടി.എബോർഡ് ചെയർമാൻ കാണിച്ചില്ലഎന്ന് മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ ചൂണ്ടിക്കാട്ടി.ഇത് സ്വാഭാവികനീതിയുടെ നിഷേധമാണെന്നും, പറയാനുള്ളത് പറയാനുള്ള അവസരം നിഷേധിച്ച ആർ.ടി.എ ചെയർമാന്റ ജനാധിപത്യ വിരുദ്ധമായ നടപടിയെ കുറിച്ച് അന്വേഷണം നടത്തി യുക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ക്ക് 'SATU (HM S)
യൂണിയൻ സെക്രട്ടറിഎൻ .ലക്ഷ്മണൻ അയച്ച പരാതിയിൽ ആവശ്യപ്പെട്ടു.

Comments
Post a Comment