കണ്ണൂർ കോർപറേഷൻ മേയറുടെ നേതൃത്വത്തിൽ പയ്യാമ്പലം ബീച്ച് ശുചീകരിച്ചു
കണ്ണൂർ :കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷനും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് പയ്യാമ്പലം ബീച്ച് ശുചീകരണം നടത്തി. മേയർ പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. കലക്ടർ അരുൺ. കെ. വിജയൻ, ഡെപ്യൂട്ടി മേയർ പി. താഹിർ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ, ലിഷ ദീപക്,ശ്രീജ മഠത്തിൽ, റെജിൽ മാക്കുറ്റി, റിസാം താണ,വി കെ മുഹമ്മദലി സോന ജയറാം കോർപറേഷൻ സെക്രട്ടറി ബിനു സി. കുഞ്ഞപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു. എൻ സി സി, എൻഎസ്എസ് സ്റ്റുഡൻസ്, വ്യാപാരികൾ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ, ഹരിത കർമ സേന, കോർപ്പറേഷൻ ആരോഗ്യവിഭാഗം ശുചീകരണ തൊഴിലാളികൾ, ഹെൽത്ത് ഇൻസ്പെക്ടർമാർ തുടങ്ങി യവർ പങ്കാളികളായി. ശുചീകരണം ഇനിയും പയ്യാമ്പലം ബീച്ചിൽ തുടരുമെന്ന് മേയർ അറിയിച്ചു.

Comments
Post a Comment