കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് അറുപതാം വാർഷികം: കോഴിക്കോട് മാനാഞ്ചിറയിൽ റാലി നടത്തും
കണ്ണൂർ :കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് അറുപതാം വാർഷികത്തിൻ്റെ ഭാഗമായി ഫെബ്രുവരി 14 ന് കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് റാലി നടത്തുമെന്ന് കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് കണ്ണൂർ ജില്ലാ ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 3.30 ന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്യും. കണ്ണൂർ ജില്ലയിൽ നിന്നും എഴുന്നൂറോളം പേർ റാലിയിൽ പങ്കെടുക്കും കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ കേണൽ എൻ.ആർ. ആർ വർമ്മ രാജനഗറിൽ റാലി എത്തിച്ചേർന്ന ശേഷം നടക്കുന്ന പൊതുസമ്മേളനം എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. സംഘടനയുടെ അറുപതാം വാർഷികം ഇന്ത്യൻ എക്സ് സർവ്വീസസ് ലീഗ് പ്രസി. ഇന്ദ്ര മോഹൻ സിംഗ് ഉദ്ഘാടനം ചെയ്യും. മുൻ സതേൺ ആർമി കമാൻഡർ ലഫ്. ജനറൽ സുരേന്ദ്രനാഥ് മുഖ്യാതിഥിയാകും സമ്മേളനത്തിൽ വിവിധ യുദ്ധങ്ങളിൽ പങ്കെടുത്ത മുൻ സൈനികരെ ആദരിക്കും. മുൻ സൈനികരുടെ വിവിധ പ്രശ്നങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിക്കാനുള്ള അവകാശപത്രിക അംഗീകരിക്കും. വാർത്താ സമ്മേളനത്തിൽ കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ജില്ലാ പ്രസിഡൻ്റ് വത്സരാജ് മടയമ്പത്ത്, ജില്ലാ സെക്രട്ടറി നാരായണൻ പയ്യരട്ട, കണ്ണൂർ താലൂക്ക് പ്രസിഡൻ്റ് സി.കെ. വിനോദ് കുമാർ മഹിളാ വിംഗ് പ്രസി. എൻ.ശാന്ത ടീച്ചർ എന്നിവർ പങ്കെടുത്തു.

Comments
Post a Comment