വയോധികയെ വീട്ടു കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
ആന്തൂര്‍: വയോധികയെ വീട്ടുകിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.തളിയില്‍ റെഡ്സ്റ്റാറിനു സമീപം പരേതരായ ഉറുമി ചിരുകണ്ഠന്റെയും, കപ്പള്ളി പൈതലിന്റെയും മകള്‍ ഉറുമി പത്മിനി(72)യാണ് മരിച്ചത്.വെള്ളിയാഴ്ച്ച ഉച്ചക്ക് ശേഷം 2.10 നാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്.വൈകുന്നേരം 3.20 ന് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.സഹോദരങ്ങള്‍ യു.നളിനി, യു.ശോഭ, യു.മോഹനന്‍, യു.ശ്യാമള, യു.ഇന്ദിര, പരേതരായ ശ്രീധരന്‍, പ്രഭാകരന്‍, കൃഷ്ണന്‍.ശവസംസ്‌ക്കാരം 14 ന് ഉച്ചയ്ക്ക് 12 മണിക്ക് തളിയില്‍ ശാന്തിതീരം ശ്മശാനത്തില്‍ നടത്തും.

Comments
Post a Comment