കാടാച്ചിറ എൽ.പി സ്കൂളിൽ സുരക്ഷാ ബോധവത്കരണം നടത്തി
കാടാച്ചിറ : കാടാച്ചിറഎൽ.പി. സ്കൂൾ റോഡ്സുരക്ഷാ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി.കടമ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഗിരീശൻ ഉദ്ഘാടനം ചെയ്തു..ചടങ്ങിൽ സ്കൂൾ അധികൃതർ തയ്യാറാക്കിയ റോഡ് സുരക്ഷാ ബോർഡിന്റെ പ്രകാശനവും ഗിരീശൻ നിർവ്വഹിച്ചു.കണ്ണൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ എ.എസ്.ടി.ഒ (ഗ്രേഡ്) ജിബി ഫിലിപ്പ് ബോധവത്കരണം നടത്തി.
കടമ്പൂർ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ കെ.വി.ഷീജ അധ്യക്ഷയായി.സ്കൂൾ പ്രധാനധ്യാപിക ഷീന സ്വാഗതംപറഞ്ഞു. പി.ടി.എ പ്രസിഡന്റ് യു.സ്മിനീഷ് പദ്ധതി വിശദീകരണം നടത്തി. പോപ്പുലർ വെഹിക്കിൾസ് എച്ച്. ആർ മാനേജർ നവീൻ മനോഹർ ഓട്ടോറിക്ഷാ തൊഴിലാളികൾക്കുള്ള ഫസ്റ്റ് എയ്ഡ് കിറ്റുകൾ വിതരണം ചെയ്തു. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ജിബി ഫിലിപ്പ്, നിജിൽ എന്നിവർ വിതരണം നടത്തി. പ്രസീത ടീച്ചർ, സനൽ കാടാച്ചിറ സംസാരിച്ചു. റോഡ് സുരക്ഷാ ക്ലബ്ബ് കോർഡിനേറ്റർ യു. സി സുഹാസിനി നന്ദി പറഞ്ഞു.

Comments
Post a Comment