ചായ്യോത്ത് വായനശാലയിൽ വിജ്ഞാന സദസ്സിനിടെ കാട്ടുപന്നി ആക്രമണം: സെക്രട്ടറി ഉൾപ്പെടെ മൂന്നുപേർക്ക് പരുക്കേറ്റു


കാഞ്ഞങ്ങാട് : നിലേശ്വരത്തിനടുത്തെ ചായ്യോത്ത് വായനശാല പരിപാടി നടക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം. വായനശാല സെക്രട്ടറി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. ചായ്യോത്തെ എം ജി സ്മാരക വായനശാല സെക്രട്ടറി പി ബാബുരാജൻ മാസ്റ്റർ, അംഗങ്ങളായ അപ്പു മാസ്റ്റർ,വി അജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.

ചായ്യോത്ത് സ്കൂളിന് സമീപത്തെ വായനശാലയിൽ വിജ്ഞാന വികസന സദസ് നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ഞായറാഴ്ച്ച വൈകുന്നേരം 6 .30 ഓടെയാണ് സംഭവം. ബാബുരാജൻ മാസ്റ്ററെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലും മറ്റു രണ്ട് പേർ നീലേശ്വരത്തെ ആശുപത്രിയിലും ചികിത്സയിലാണ്. നിരവധി നാട്ടുകാർ പരിപാടിയിൽ ഉണ്ടായിരുന്ന സമയത്തായിരുന്നു കാട്ടു പന്നി ആക്രമണം.

കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡൻറ് എം രാജന്റെ നിർദേശപ്രകാരം

സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പന്നിയെ വെടിവെച്ച് കൊന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം