ഹാപ്പിനെസ് ഫെസ്റ്റിന്ആത്മീയ* *ചാരുത പകർന്ന്ഖവാലി രാവ്
കണ്ണൂർ :റംസാൻ വ്രതനാളിൻ്റെ ആർദ്രമായ വൈകുന്നേരത്തിന് മേൽ ഖവാലി സംഗീതത്തിൻ്റെ ആത്മീയ ചാരുതയേകി ഹാപ്പിനെസ് ഫെസ്റ്റിവൽ കലാവിരുന്ന്. സമീർ ബിൻസി ബാൻഡ് അവതരിപ്പിച്ച ഖവാലിയാണ് സിനിമാ പ്രേമികൾക്കൊപ്പം നാട്ടുകാർക്കും ഇമ്പമേകിയ സംഗീത വിരുന്നൊരുക്കിയത് ' ബിൻസിയും ഇമാമും ചേർന്ന് ഹാപ്പിനെസ് സ്ക്വകയറിൽ അവതരിപ്പിച്ച ശ്രുതി മധുരമായ പാട്ടുകൾ കേൾക്കാൻ നൂറു കണക്കിനു പേരെത്തി. കൃഷ്ണനും രാധയും പ്രണയവും സൂഫിസവും നിറഞ്ഞു നിന്ന സംഗീത പരിപാടിയിൽ കാണികൾ മതിമറന്നു.
എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎയും നടൻ ഇർഷാദും ഖവാലി സംഗീത വിരുന്ന് ആസ്വദിക്കാനെത്തിയിരുന്നു.

Comments
Post a Comment