പണിമുടക്ക് ദിനത്തിൽ റോഡിലെ മണൽ തിട്ട നീക്കം ചെയ്തു
കടമ്പൂർ : ദേശീയ പണിമുടക്ക് ദിനത്തിൽ റോഡരികിലെ മണൽ തിട്ടനീക്കം ചെയ്തു. കണ്ണൂർ -കൂത്തുപറമ്പ് റോഡിലെ കാടാച്ചിറ കണ്ണാടിച്ചാൽ സബ് രജിസ്ട്രാർ ഓഫിസിന് സമീപമുള്ള റോഡരികിലാണ് മഴയിൽ മണ്ണൊലിച്ചു വന്ന് വലിയമണൽ തിട്ട രൂപപ്പെട്ടത്. ഇതു ഇരു ചക്ര വാഹനങ്ങൾക്ക് അപകടക്കെണിയായതോടെയാണ് കാടാച്ചിറ നൂറാനിയമസ്ജിദ് പ്രവർത്തകർ വാഹനങ്ങൾ റോഡിൽ നിന്നൊഴിഞ്ഞ അഖിലേന്ത്യാ പണിമുടക്ക് ദിവസം മണിക്കൂറുകൾ കൊണ്ടു നീക്കം ചെയ്തത്.

Comments
Post a Comment