രാത്രിയിൽ ഫോണിൽ സംസാരിച്ചു നടന്ന യുവാവ് കിണറ്റിൽ വീണു: ഫയർഫോഴ്സ് രക്ഷിച്ചു





തളിപ്പറമ്പ്: ഫോണില്‍
സംസാരിക്കുന്നതിനിടയില്‍ കിണറില്‍ വീണ യുവാവിന് പരിക്കേറ്റു.പട്ടുവം സ്വദേശിയായ ആകാശാ(20)ണ് ഇന്നലെ രാത്രി ഒന്‍പതരയോടെ കാര്യാമ്പലം അമ്പാടിറോഡിലെ കിണറില്‍ വീണത്.അഗ്നിരക്ഷാസേന എത്തി സാഹസികമായിട്ടാണ് ഇയാളെ പുറത്തെടുത്തത്.സുഹൃത്തിന്റെ വീട്ടിലെത്തിയ ആകാശ് ഫോണില്‍ സംസാരിച്ച് നടക്കവെ നിര്‍മ്മാണം നടന്നുവരുന്ന വീടിന്റെ ആള്‍മറയില്ലാത്ത കിണറില്‍ അബദ്ധത്തിൽ വീഴുകയായിരുന്നു.കിണറില്‍ കെട്ടിയ നെറ്റില്‍ തങ്ങിനിന്ന ആകാശിനെ തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുറത്തെടുത്തത്.പരിക്കേറ്റ ആകാശിനെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

25 അടി ആഴമുള്ള കിണറില്‍ വെള്ളമുണ്ടായിരുന്നുവെങ്കിലും നെറ്റില്‍ തങ്ങിനിന്നതിനാല്‍ വെള്ളത്തില്‍ പതിച്ചില്ല.

ഫയര്‍ ആന്റ് റെസക്യൂ ഓഫീസര്‍മാരായ എം.വിനയദാസ്, പി.വി.ലിഗേഷ്, കെ.വി.അനൂപ്, എ.അനൂപ്, സി.പി.രാജേന്ദ്രകുമാര്‍ എന്നിവരും രക്ഷാപ്രവർത്തനസംഘത്തില്‍ ഉണ്ടായിരുന്നു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം