കുടുംബ കലഹത്തിനിടെ പരാതി അന്വേഷിക്കാനെത്തിയ പൊലിസുകാരനെ മർദ്ദിച്ച കേസിലെ പ്രതി അറസ്റ്റിൽ
പയ്യന്നൂർ: കുടുംബകലഹം നടക്കുന്നതറിഞ്ഞ് അന്വേഷി ക്കാനെത്തിയ പോലീസുകാരനെ അക്രമിച്ചതിന് ഗൃഹനാഥ നെതിരെ കേസെടുത്തു. രാമന്തളി കുന്നരു കാരന്താട് പുന്നത്തിരി യൻ ഹൗസിൽ പി.ബിജുകുമാ റിന് (43) എതിരെയാണ് പയ്യ ന്നൂർ പോലീസ് കേസെടുത്തത്. ഇന്നലെ സന്ധ്യക്ക് 7.40 ഓടെ യാണ് കേസിനാസ്പദമായ സംഭവം. ബിജുകുമാർ ഭാര്യയെയും പത്താം ക്ളാസിൽ പഠിക്കുന്ന മകനെയും അക്രമിക്കുന്നതറിഞ്ഞ് വീട്ടിലെ ത്തിയ പയ്യന്നൂർ സ്റ്റേഷനിലെ സീനിയർ സി.പി. പ്രമോദിനെ
അക്രമിച്ചതിനാണ് കേസ്. നീയാരാട എൻ്റെ വീട്ടിൽ കയറി വരാൻ എന്ന് ചോദിച്ച് പ്രമോ ദിൻ്റെ വലത് കൈയുടെ ചെറു വിരൽ പിടിച്ചുതിരിക്കുകയും മുഖത്ത് കൈകൊണ്ട് കുത്തു കയും ചെയ്‌തു. തടയാൻ ചെന്ന വനിതാഎസ്.ഐയാപ അനുശ്രീയെ ഷോൾഡറിൽ തള്ളുകയും വയ റ്റിൽ ചവിട്ടുകയും ചെയ്‌തുവ
ത്രെ ബഹളംകേട്ട് ഡ്രൈവർ ഷമീം ഓടിയെത്തിയതോടെ ബിജുകുമാർ അടുക്കള വഴി ഓടിരക്ഷപ്പെടുകയായിരുന്നു. പ്രമോദിന് താലൂക്ക് ആശുപ്രതി യിൽ ചികിത്സ നൽകി. പ്രമോ ദിനെയും വനിതാഎസ് ഐയെയും അക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടു ത്തിയതിനുമാണ് കേസെടുത്തത്.

Comments
Post a Comment