വാഹനാപകടത്തിൽ പരുക്കേറ്റ യുവാവ് ചികിത്സയ്ക്കിടെ മരണമടഞ്ഞു




മയ്യിൽ: വാഹനാപകടത്തിൽ പരുക്കേറ്റ മയ്യിൽ സ്വദേശിയായ യുവാവ് ചികിത്സയ്ക്കിടെ മരണമടഞ്ഞു. മയ്യിൽ കടൂർ ഒറവയലിലെ പി വി അനുരാഗാണ്(19) മരിച്ചത്.

കണിയാർവയലിലെ പി വി ബാബു- ഒറവയലിലെ പുത്തൻ പുരയിൽ കെ ബീന എന്നിവരുടെ മകനാണ്. സഹോദരി: പി വി അനുഷ്ക.

തിങ്കളാഴ്ച്ച രാവിലെ ഒൻപത് മുതൽ വീട്ടിൽ പൊതുദർശനം, തുടർന്ന് പകൽ 11 മണിയോടെ കുറ്റ്യാട്ടൂർ പൊറോലം ശാന്തിവനത്തിൽ സംസ്കാരം നടക്കും.

കഴിഞ്ഞയാഴ്ച്ച ചെറുവത്തലമൊട്ടയിൽ വച്ചുണ്ടായ വാഹന അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവാവ് മരണമടയുന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം