കാൻസർ നിർണ്ണയ ക്യാമ്പും ബോധവൽക്കരണവും നടത്തി




എടക്കാട്: എ.കെ.ജി വായനശാല എടക്കാട്, ഇ എം എസ് മന്ദിരം മുച്ചിലോട്ട്കാവ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ എടക്കാട് കെ.ഇ യു .പി സ്കൂളിൽ വെച്ച് കാൻസർ നിർണ്ണയ ക്യാമ്പും ബോധവൽക്കരണവും സംഘടിപ്പിച്ചു. കടമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ഗിരീശൻ ഉദ്ഘാടനം ചെയ്തു. പത്താം വാർഡ് മെമ്പർ സി.പി ബാബു അദ്ധ്യക്ഷത വഹിച്ചു. ഇ.കെ അശോകൻ , ടി.രമണി, വി.ശ്യാമള  എന്നിവർ സംസാരിച്ചു.  പി.കെ പുരുഷോത്തമൻ സ്വാഗതവും യാസർ അറഫാത്ത് നന്ദിയും പറഞ്ഞു. മലബാർ കാൻസർ കെയർ സൊസൈറ്റിയിലെ മെഡിക്കൽ ഓഫീസർ ഡോ.ഹർഷ ഗംഗാധരൻ ബോധവൽക്കരണ ക്ലാസെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം