കുളപ്പുള്ളി രാജേശ്വരിയമ്മയ്ക്ക് കുറൂരമ്മ പുരസ്കാരം

 


കണ്ണൂർ :പുരാണ പാരായണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചസനാതന ധർമ്മ പ്രചാരകയായ കുളപ്പുള്ളി രാജേശ്വരിയമ്മയെ ഗുരുവായൂരിൽ കുറൂരമ്മ പുരസ്കാരം നൽകി ആദരിച്ചു.കുറൂരമ്മ ദിനത്തിൽ ഗുരുവായൂർ നായർ സമാജം ഗുരുവായൂർ കൈലാസം ഓഡിറ്റോറിയത്തിൽ ഒരുക്കിയചടങ്ങിൽഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജസ്റ്റീസ് എം ബി സ്നേഹലതയാണ് പുരസ്കാരം സമ്മാനിച്ചത്ഷൊർണൂർ കുളപ്പള്ളി അമ്പലത്തിനടുത്ത ദേവരാഗത്തിലെ രാജേശ്വരിയമ്മകഴിഞ്ഞ മൂന്നുപതിറ്റാണ്ടുകാലമായി അഴീക്കോട്ട് മൊളോളത്താണ് താമസം.നാരായണീയം, രാമായണം , കൃഷ്ണഗാഥ , സൗന്ദര്യലഹരി , സഹസ്ര നാമങ്ങൾ തുടങ്ങിയവ പാരായണം  ചെയ്തു ശ്രദ്ധേയയായി. അഴീക്കോട് മൊളോളം ക്ഷേത്രം കേന്ദ്രീകരിച്ച് സനാതന ധർമ്മ സംസ്കാര പ്രചാരകയായ രാജേശ്വരിയമ്മമൊളോളം അക്ഷരി നാരായണീയ സമിതി, സി.എം. എസ് ചന്തേര മാഷ് സ്മാരക സംഘവഴക്ക ഗവേഷണ പീഠം കൃഷ്ണപ്പാട്ടു വഴക്കം കൂട്ടായ്മ എന്നിവയുടെ സാരഥി കൂടിയാണ് .ഭർത്താവ് : പാപ്പിനിശ്ശേരി പടിഞ്ഞാറേ വീട്ടിൽചന്ദ്രശേഖര മാരാർ (ചെറുകുന്ന് ചുണ്ട)മക്കൾ: സോന ജയരാജ്

സിന്ധ്യ സുധീഷ്

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം