ഇനി ഭക്തിസാന്ദ്രമായ നാളുകൾ, അണ്ടലൂർ കാവിൽ ഉത്സവം തുടങ്ങി




ധർമ്മടം: ധർമ്മടത്തെ ഭക്തിസാന്ദ്രമാക്കി കൊണ്ട്അണ്ടലൂർ കാവിൽ ഉത്സവം തുടങ്ങി. വെള്ളിയാഴ്ച രാവിലെ തേങ്ങ താക്കൽ ചടങ്ങോടെയാണ് ഉത്സവത്തിന് തുടക്കമായത്. തട്ടാലിയ ത്ത് ഗിരിശനച്ചന്റെയും വലിയ കോമ രത്തിന്റെയും ചെറിയ കോമരത്തിന്റെ യും കാർമ്മികത്വത്തിലായിരുന്നു ചടങ്ങ്. ക്ഷേത്രക്കമ്മിറ്റി അംഗങ്ങളും ഭരവാഹികളും പാരമ്പര്യ ഊരാളന്മാരും

ക്ഷേത്രാവശ്യത്തിനുള്ള തേങ്ങകൾ സമീപത്തെ പറമ്പിൽനിന്നും വീടുക ളിൽനിന്നും ശേഖരിക്കും. ശനിയാഴ്ച കുഴച്ചുണ്ടാണ്. ധർമ്മടത്തെ നാല് ദേശത്തെയും വീടുകളിൽ രാത്രി ഊണിന് മുമ്പ് തൂശനിലയിൽ മൈസൂർ പഴവും പപ്പടവും നെയ്യും കുട്ടിക്കുഴച്ച് വില്ലുകാർ സേവിക്കുന്ന ചടങ്ങാണിത്. ശനിയാഴ്ച്ച ചക്ക താ ൽ ചടങ്ങും നടത്തും.. ചക്കകൾ ദേവന് നേദിച്ച നിർമാല്യം നാല് ദേശ ത്തെ വീടുകളിലും പ്രസാദമായെത്തി ക്കും. ഇതിനുശേഷം മാത്രമേ ധർമടത്തുകാർ ചക്ക ഉപയോഗിക്കുകയുള്ളൂ. കാവിൽ കയറൽ ചടങ്ങും അന്നുതന്നെ നടക്കും. ഞാ യറാഴ്ച്ചയാണ് ഉത്സവക്കൊടിയേറ്റം. സന്ധ്യക്കുശേഷം മേലൂർ കുറുവേക്ക ണ്ടി തറവാട്ടിൽനിന്നും തൃക്കൈക്കുട മണലിലെ ആസ്ഥാനത്തെത്തിക്കും. തുടർന്ന് വേലിയേറ്റ സമയം വഴി നീളേ യുള്ള വരവേൽപിനുശേഷം കാവിലെത്തിക്കും. ഇതിനു ശേഷം മേലൂർ ദേശ വാസികളുടെ വക കരിമരുന്ന് പ്രയോഗം. ഞായറാഴ്ച്ച മുതൽ കെട്ടിയാട്ടങ്ങൾ ആരംഭിക്കും. വെളുപ്പിന് അതിരാള വും മക്കളും (സീതയും മക്കളും) തുട ർന്ന് തുവക്കാലി, പൊൻ മകൻ, മല ക്കാരി, നാഗ ഭഗവതി, നാഗ ഭഗവാൻ, പുതുച്ചേകവൻ, വേട്ടക്കൊരു മകൻ തെയ്യക്കോലങ്ങൾ പുറപ്പെടും. നട്ടുച്ച നേരം ബാലി സുഗ്രീവ യുദ്ധം, സന്ധ്യാവേലക്ക് ശേഷം അച്ചന്മാരു ടെ മെയ്യാൽ കൂടൽ, തുടർന്നാണ് പ്രധാന ദൈവമായ ദൈവത്താറിശ്വ മനും അങ്കക്കാരൻ, ബപ്പൂരൻ ദൈവ ങ്ങളും തിരുമുടി അണിയുന്നത്. ഉത്സവം തുടങ്ങിയതോട വിവിധ ദേശങ്ങളിൽ നിന്നും അണ്ടലൂരിലേക്ക് ഭക്തജനപ്രവാഹമാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്. അവലും മലരും നൽകാ അതിഥികളെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് അണ്ടലൂർ കാവുകൾ. ഉത്സവത്തിൻ്റെ സവിശേഷതയായ മൺകലങ്ങൾ, വാഴക്കുലകൾ എന്നിവ എത്തിയതോടെ ചന്തകളും സജീവമായിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം