മയക്കുമരുന്ന് ഗുളികകളുമായി മണിപ്പൂരിയുവതി അറസ്റ്റിൽ




കൊട്ടിയൂർ :ബാവലിയിൽ പോലീസ് ചെക്ക് പോസ്റ്റിൽ പരിശോധനക്കിടെ മയക്കുമരുന്ന് ഗുളികയുമായി മണിപ്പൂർ സ്വദേശിനി പിടിയിലായി. മണിപ്പുർ സേനാപതി സ്വദേശിനി ബിംല തമങ് (30) നെയാണ് തിരുനെല്ലി പോലീസ് പ്രിൻസിപ്പൽ എസ്.ഐ എം.എസനിലും,എസ്.ഐ മെർവിനും സംഘവും, ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് അംഗങ്ങളും ചേർന്ന് അറസ്റ്റ് ചെയ്തത്. 8 ക്യാപ്സ്യൂളുകൾ അടങ്ങിയ ഗുളികയാണ് പോലീസ് ഇവരിൽ നിന്നും കണ്ടെത്തിയത്. ബാവലിയിൽ പോലീസിനെ കണ്ട് പരിഭ്രമിച്ചു നിൽക്കുന്നതിനിടെയാണ് സംശയം തോന്നിയ പോലീസ് സംഘം യുവതിയെ പരിശോധിച്ചത്.എഎസ്ഐ ശിവൻ, എസ്.സി.പിഒ പി.എം ലതീഷ്, സിപിഒമാരായ എ.ആർ. ജിതിൻ, മനീഷ്, സി.ജെ രമ്യ, സുരേഷ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം