അക്ഷര കരോളും വിജ്ഞാന സദസ്സും നടത്തി
തോട്ടട :സംസ്ഥാന ലൈബ്രറി കൗൺസിൽ പദ്ധതിയുടെ ഭാഗമായി തോട്ടട ശ്രീനാരായണ ഗുരു സ്മാരക സംഗീത സമിതി വായനശാലയിൽ അക്ഷരക്കരോളും ഭരണഘടന സദസ്സും ക്വിസ് മത്സരവും നടത്തി. ജനു ആയിച്ചാൻകണ്ടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് വി.കെ.രഞ്ജിത്ത് കുമാർ അധ്യക്ഷനായി. പി.വിനോദ്, എം.വി.സി രഞ്ജിത്ത്, ഒ.വി.ചന്ദ്രൻ, പി.കെ. പവിത്രൻ, എ. ഐറിഷ്, കെ.ജയരാജൻ, സുജല ദാമോദരൻ, കെ. ലിജിന എന്നിവർ സംസാരിച്ചു. ക്വിസ് മത്സരം, ചിത്രരചനാ മത്സരം എന്നിവയും നടന്നു.

Comments
Post a Comment