ആറളത്ത് കാട്ടാനക്കലിയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു : അനീഷ് കൊല്ലപ്പെട്ടത് മൂത്രമൊഴിക്കാനായി വീട്ടിൽ നിന്നും പുറത്തിറങ്ങിയപ്പോൾ

 

ഇരിട്ടി: കാട്ടാനക്കലിയിൽ യുവാവിൻ്റെ ദാരുണ മരണത്തിൽ നടുങ്ങി കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമായ ആറളം'ആറളം ഫാമിനോടും പുനരധിവാസ മേഖലയോടും സർക്കാരും വനം വകുപ്പും കാണിക്കുന്ന അവഗണനക്കും അനാസ്ഥക്കും ഒരു രക്തസാക്ഷി കൂടിയുണ്ടായി. 2014ന് ശേഷം കാട്ടാനയുടെ അക്രമത്തിൽ  പതിനഞ്ചാമത് ജീവൻ കൂടി പൊലിഞ്ഞു.വെള്ളിയാഴ്ച്ചപുലർച്ചെ നാലുമണിയോടെ വീട്ടുമുറ്റത്തു വെച്ച് കാട്ടാന ചവിട്ടിക്കൊന്ന പത്താം ബ്ലോക്കിലെനാൽപ്പതു കാരനായ അനീഷ്. വെളുപ്പിന് മൂത്രമൊഴിക്കാനായി വീടിനു പുറത്തിറങ്ങിയപ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. കതക് തുറന്ന് പുറത്തിറങ്ങിയ അനീഷ് കാട്ടാനയുടെ മുൻപിൽപ്പെട്ടു പോവുകയായിരുന്നു തുമ്പികൈ കൊണ്ടുള്ള അടിയേറ്റ് വീണ അനീഷിനെ കലിപൂണ്ട കാട്ടാന ചവിട്ടി കൊല്ലുകയായിരുന്നുവെന്നാണ് വിവരം.ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും തുടർന്ന് എത്തിയ വനപാലകരും ചേർന്ന് കാട്ടാനയെ ഓടിച്ചു.നെഞ്ചിനും വയറിനും കാട്ടാനയുടെ ചവിട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ അനീഷിനെ ഇവർ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇവിടെ നിന്നും വിദഗ്ദ്ധ ചികിത്സയ്ക്കായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ : അമ്പിളി. മക്കൾ: ആദികൃഷ്ണ,അനുഷ. സംസ്കാരം പിന്നീട് നടക്കും. കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രദേശത്ത് കർഷകരിലും മലയോരവാസികളിലും പ്രതിഷേധം ശക്തമാണ്. ആന മതിൽ മറികടന്ന് കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത് ജനങ്ങളിൽ ആശങ്ക പരത്തിയിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം