ശബരിമല കൊടിമര നിർമ്മാണം: സുരേഷ് ഗോപിയുടെ മൊഴിയെടുത്തു



കൊച്ചി: ശബരിമലയിലെ കൊടിമര നിർമാണവുമായി ബന്ധപ്പെട്ട് വിജിലൻസ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു. സ്വർണം സംഭാവന നൽകിയതുമായി ബന്ധപ്പെട്ട് പ്രത്യേകസംഘമാണ് സുരേഷ് ഗോപിയുടെ മൊഴിയെടുത്തത്.

ഞായറാഴ്ചയാണ് മൊഴി രേഖപ്പെടുത്തിയത്. സുരേഷ് ഗോപി സംഭാവന നൽകിയ സ്വർണത്തിന്‍റെ അളവ് ഉൾപ്പെടെ മൊഴി നൽകിയതായാണ് വിവരം.കൊടിമര നവീകരണത്തിനായി 27 പേർ സ്വർണം നൽകിയതായാണ് ഔദ്യോഗിക രേഖകളിലുള്ളത്. ഇവരുടെ മൊഴിയാണ് വിജിലന്‍സ് രേഖപ്പെടുത്തുന്നത്. അതിന് പുറമെ മറ്റ് ചിലരും സ്വർണം നൽകിയെങ്കിലും അവരുടെ വിവരങ്ങൾ വ്യക്തമല്ല.കൊടിമര നിര്‍മാണത്തിന് സ്വര്‍ണം സംഭാവന നൽകിയതുമായി ബന്ധപ്പെട്ട് നേരത്തെ സംവിധായകൻ ഷാജി കൈലാസ്, രഞ്ജി പണിക്കര്‍, നിര്‍മാതാവ് സുരേഷ്‍കുമാര്‍ എന്നിവരിൽനിന്നും വിജിലന്‍സ് മൊഴി രേഖപ്പെടുത്തിയിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം