കണ്ണൂരിൽ രാജ്യത്തെ ഏറ്റവും ഉയർന്ന താപനില: പുഴകൾ വറ്റി തുടങ്ങി




കണ്ണൂർ : വേന ൽ കനക്കും മുൻപെ കണ്ണൂരിന് ചുട്ടുപൊള്ളുന്നു. കണ്ണൂർജില്ല യിൽ കഴിഞ്ഞ ദിവസങ്ങ ളിൽ ചൂട് വല്ലാതെ കുടുന്ന തായാണ് കാലാവസ്ഥാ നി രീക്ഷണ വകുപ്പ് കണക്കു കൾ വ്യക്തമാക്കുന്നത്. ശനിയാഴ്ച്ച രാജ്യത്തെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കണ്ണൂരിലാണ് ' ഞാ യറാഴ്ചയും 38 ഡിഗ്രിക്കുമുകളിലാണ് താപനില അനുഭവപ്പെട്ടത്.കണ്ണൂർ വിമാനത്താവളത്തിൽ 38.4 ഡിഗ്രി സെൽഷ്യസാണ് ശനി യാഴ്ച താപനില രേഖപ്പെടുത്തിയത്. ഞായറാഴ്ചയും ഇതേ നിലയാണ്. കണ്ണൂർ ജില്ലയിലെ മറ്റിടങ്ങളിലും ചൂട് കൂടുതലാണ്.

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനതാവളത്തിൽ ഞായറാഴ്ച 36.3 ഡിഗ്രിയാണ് താപനില. വരും ദിവസങ്ങളിൽ കണ്ണൂരിലെ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലുണ്ടാവാൻ സാദ്ധ്യതയുണ്ടെന്നാണ് കാലവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് മലയോരത്ത് ഇപ്പോൾ തന്നെ പുഴകൾ വറ്റിവരണ്ടു തുടങ്ങി. ഇതു കാരണം വരും ദിനങ്ങളിൽ കുടിവെള്ളക്ഷാമവും അതിരൂക്ഷമായേക്കാം.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി മരം മുറിയും നടന്നുവരികയാണ്. തണൽ മരങ്ങൾ അനാവശ്യമായി മുറിച്ചു മാറ്റുന്നവൻ സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇതു കാരണം അത്യുഷ്ണം വർദ്ധിക്കുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം