തെരുവ് നായയെ അടിച്ചു കൊലപ്പെടുത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് മുഴക്കുന്ന് പൊലിസ് കേസെടുത്തു




 ഇരിട്ടി: തെരുവ് നായയെ ഒരു സംഘമാളുകൾ മാരകായുധങ്ങളുമായി ആക്രമിച്ചു മരവടികൾ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയെന്ന പരാതിയിൽ മുഴക്കുന്ന് പോലീസ് കേസെടുത്തു. തിരുവനന്തപുരം നേമം സർവ്വോദയം റോഡിലെ പാർവ്വതി ജെ.ആറിൻ്റെ പരാതിയിലാണ് കേസെടുത്തത്. ഫെബ്രുവരി ഒന്നിന് മുമ്പുള്ള ഏതോ ഒരുദിവസമാണ് സംഭവം. മുഴക്കുന്ന് അയ്യപ്പൻ കാവിൽ വെച്ചാണ് ഒരു സംഘം തെരുവ് നായയെ കൊലപ്പെടുത്തിയത്. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽപ്രചരിച്ചതോടെ ശ്രദ്ധയിൽപ്പെട്ട പരാതിക്കാരി പേരാവൂർ ഡിവൈഎസ്പിക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് ഡിവൈ.എസ്പി. മുഴക്കുന്ന് പോലീസിനോട് കേസെടുത്ത് അന്വേഷണം നടത്താൻ നിർദേശിക്കുകയായിരുന്നു കേസെടുത്ത പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം