ധർമ്മശാലയിൽബ്രൗൺ ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ '




 തളിപ്പറമ്പ്. വിൽപ്പനയ്ക്കായി കൊണ്ടുവന്ന സിന്തറ്റിക്ക് മയക്കുമരുന്നു മായി ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ വീണ്ടും പോലീസ് പിടികൂടി. രാജസ്ഥാൻ കരൗളി ജറ്റ് നഗല സ്വദേശി അഖീൽ ഖാനെ (32) യാണ് തളിപ്പറമ്പ് എസ്.ഐ. കെ.എസ്.നിതിനും സംഘവും റൂറൽ ജില്ലാ പോലീസ് മേധാവി അനുജ്പലിവാളിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്. തിങ്കളാഴ്ച്ചരാത്രി 8. 45 മണിയോടെ ധർമ്മ ശാല പറശിനി റോഡ് ജംഗ്ഷനിൽ വെച്ചാണ് 2.0424 ഗ്രാം ബ്രൗൺ ഷുഗറുമായി പ്രതി പോലീസ് പിടിയിലായത്. നേരത്തെ മയക്കുമരുന്നായ ഹെറോയിനുമായി ഇയാളെ തളിപ്പറമ്പ് പോലീസ് പിടികൂടി കേസെടുത്തിരുന്നു. പോലീസ് സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ഷൈജു, ഡ്രൈവർ രമേശൻ ,ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളും ഉണ്ടായിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം