കാങ്കോലിൽക്ഷേത്ര ഭണ്ഡാരം കവർന്നു : മോഷ്ടാവിൻ്റെ സി.സി.ടി.വി ദൃശ്യം ലഭിച്ചു
പയ്യന്നൂർ :മലബാർ ദേവസ്വം ബോർഡിനു കീഴിലെ കാങ്കോൽ ശ്രീ ശിവക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി തുറന്ന് പണം കവർന്നു. ക്ഷേത്രഗോപുരത്തിനോട് ചേർന്നുള്ള അരയാൽ തറയിൽ സ്ഥാപിച്ച സ്റ്റീൽ ഭണ്ഡാരമാണ് തകർത്ത് കൊണ്ടുപോയി പണം കവർന്നത്. ശനിയാഴ്ച രാത്രി 8.30 നും 9.30 നും ഇടയിലാണ് സംഭവം . ഭണ്ഡാരവുമായി പോകുന്ന മോഷ്ടാവിൻ്റെ ദൃശ്യം ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറ യിൽ പതിഞ്ഞിട്ടുണ്ട്. തകർത്ത ഭണ്ഡാരം ക്ഷേത്ര വഴിപാട് കൗണ്ടറിൻ്റെ സമീപം പിന്നീട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ പെരിങ്ങോംപോലീസിൽ പരാതി നൽകി.

Comments
Post a Comment