സ്കൂട്ടറിൽ സഞ്ചരിക്കവെ ബൈക്കിടിച്ച് ഗുരുതരമായി പരുക്കേറ്റ വസ്ത്രവ്യാപാരി ചികിത്സയ്ക്കിടെ മരിച്ചു
തളിപ്പറമ്പ: സ്‌കൂട്ടറിൽ ബൈക്ക് ഇടിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. തിരുവട്ടൂർ അരിപ്പാമ്പ്ര ഉക്കാസ് പീടികക്ക് സമീപത്തെ പി.വി ഉമ്മറാ (63) ണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച്ച രാവിലെ 10.30ഓടെ എള മ്പേരംപാറയിലായിരുന്നു അപകടം. ഉമ്മറിന്റെ സ്‌കൂട്ടറിൽ അമിതവേഗത യിൽ ഓവർടേക്ക് ചെയ്തെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെതുടർന്ന് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തിനിടെയാണ് മരണം സംഭവിച്ചത്. പൂവത്ത് വസ്ത്ര വ്യാപാര സ്ഥാപനം നടത്തിവരികയായിരുന്നു.
വെള്ളൂർ പാലത്തറയിലെ എം.ടി.പി ഹസീനയാണ് ഭാര്യ മക്കൾ: മെഹബൂബ, മുഹമ്മദ്, മുബിന, മരുമക്കൾ: എ.ജി സജീ റലി (യു.എ.ഇ), കെ. സുൽഫിക്കർ അലി (ഖത്തർ), സഹോദര ങ്ങൾ: മഹമൂദ് (പൊയ്യിൽ), കുഞ്ഞാമിന, മുസ്‌തഫ (ഇരുവരും കോരൻപീടിക), പരേതരായ ഇബ്രാഹിംകുട്ടി, അബ്ദുള്ള, ഹസൻ

Comments
Post a Comment