ആരോഗ്യ മന്ത്രിക്ക് പരിക്കേറ്റുവെന്നത് സിപിഎം വ്യാഖ്യാനം, രക്തസാക്ഷി പരിവേഷം ചമയുന്നു; കെഎസ്‌യു



കണ്ണൂർ: കെഎസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. മന്ത്രിക്ക് പരിക്കേറ്റുവെന്നത് സിപിഐഎം വ്യാഖ്യാനം മാത്രമാണെന്നാണ് അലോഷ്യസിന്റെ പ്രതികരണം. പ്രവർത്തകരുടെ പ്രതിഷേധം ഒരിക്കലും മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന നിലയിലേക്ക് മാറിയിട്ടില്ലെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്ന് അലോഷ്യസ് മാധ്യമങ്ങളോട് പ്രതികരിച്ചു.മന്ത്രി രക്തസാക്ഷി പരിവേഷം അണിയുകയാണ്. മന്ത്രിയെ കയ്യേറ്റം ചെയ്തിട്ടില്ല. പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. ആരോഗ്യമേഖല വെന്റിലേറ്ററായി കിടക്കുമ്പോൾ മന്ത്രിക്കെതിരെ പ്രതിഷേധങ്ങൾ ഉണ്ടാകും. ജനാധിപത്യ രാജ്യത്ത് പ്രതിഷേധങ്ങൾ സ്വാഭാവികമാണ്.ചാനലിലും മറ്റും വന്ന ദൃശ്യങ്ങൾ കൃത്യമായി പരിശോധിച്ചാണ് ഞാൻ സംസാരിക്കുന്നത്. പ്രതിഷേധക്കാർ അടുത്ത് എത്തിയപ്പോൾ തന്നെ പൊലീസ് തടഞ്ഞു. മന്ത്രിയുടെ അടുത്തേക്ക് കെഎസ്‌യു പ്രവർത്തകർ എത്തിയിട്ടില്ല. മന്ത്രി പൊലീസ് വലയത്തിലായിരുന്നു.ആരോഗ്യമന്ത്രിയ്ക്ക് നേരെ ഒരു കയ്യേറ്റവും നടന്നിട്ടില്ല,' അലോഷ്യസ് സേവ്യർ പറഞ്ഞു.ചികിത്സാപ്പിഴവുകളടക്കം ആരോഗ്യമേഖലയ്‌ക്കെതിരെ ഉയരുന്ന നിരവധി പരാതികൾ ഉയർത്തിക്കാട്ടിയാണ് കോൺഗ്രസ് സംസ്ഥാന വ്യാപകമായി സമരം നടത്തുന്നത്. വീണ ജോർജിന്റെ ഔദ്യോഗിക വസതിയിൽ കയറി യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്ത് വെച്ച സംഭവം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കണ്ണൂരിൽ വെച്ച് കെഎസ് യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കേറ്റിരിക്കുന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം