കെ.എസ്.ടി.എ ക്ക് പുതു നേതൃത്വം എ കെ ബീന പ്രസിഡന്‍റും ടി കെ എ ഷാഫി ജനറല്‍ സെക്രട്ടറിയുമാകും





കണ്ണൂർ:കോട്ടയത്ത് നടന്ന കെ എസ് ടി എ യുടെ 35-ാമത് സംസ്ഥാന സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എ കെ ബീന പ്രസിഡന്‍റും, ടി കെ എ ഷാഫി ജനറല്‍ സെക്രട്ടറിയും, കെ രാഘവന്‍ ട്രഷററായുമാണ് പുതിയ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. കണ്ണൂര്‍ സ്വദേശിയായ എ കെ ബീന കണ്ണൂര്‍ മട്ടന്നൂര്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍ ഹയര്‍സെക്കന്‍ററി അധ്യാപികയാണ്.മലപ്പുറം ജില്ലയിലെ പെരിമ്പലം സ്വദേശിയായ ടി കെ എ ഷാഫി തിരുവനന്തപുരം പൂജപ്പുര ഗവ. യു പി സ്കൂള്‍ പ്രഥമാധ്യാപകനാണ്. കാസര്‍ഗോഡ് ജില്ലയിലെ തെക്കില്‍ സ്വദേശിയായ കെ രാഘവന്‍ ചേരൂര്‍ ഐ ഐ എ എല്‍ പി സ്കൂള്‍ പ്രഥമാധ്യാപകനാണ്. 31 അംഗ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയേയും 85 അംഗ സംസ്ഥാന കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.കെ എസ് ടി എ 35-ാം സംസ്ഥാന സമ്മേളനം ഇന്ന് വൈകുന്നേരത്തോടെ സമാപിക്കും. വൈകുന്നേരം നടക്കുന്ന പ്രകടനവും, തുടർന്ന് നടക്കുന്ന പൊതുസമ്മേളനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം