ഡ്രൈവർ ബ്രേക്ക് ചവിട്ടി; സ്വകാര്യബസിൽ നിന്നും തെറിച്ചുവീണ് യുവതിക്ക് പരിക്കേറ്റതിന് പൊലിസ് കേസെടുത്തു




പരിയാരം: ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് ബസിൻ്റെ ഫ്ളാറ്റ്ഫോമിലേക്ക് തെറിച്ചുവീണ് പരിയാരത്തെ കണ്ണൂർമെഡിക്കൽ കോളേജ് ജീവനക്കാരിക്ക് ഗുരുതരമായി പരുക്കേറ്റു

 സംഭവത്തിൽ കെ.എൽ 58 എഎൽ 5900 ബസ് ഡ്രൈവർക്ക് എതിരേ പരിയാരം പോലീസ് കേസെടുത്തു. കാസർക്കോട് കൊടക്കാട് കറു വത്തോട് വലിയ പൊയിലിലെ എം. വിനീതക്കാ (36) ണ് പരുക്കേറ്റത്. കഴിഞ്ഞ 20ന് രാവിലെ 8.10 ന്പയ്യന്നൂരിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് പോകാൻ ബസിൽ കയറിയതായിരുന്നു ഇവർ. ഏഴിലോട് ബസ് എത്തിയപ്പോൾ ഡ്രൈവർ അശ്രദ്ധമായി വാഹനം ഓടിച്ച് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയെന്നാണ് പരാതി. സീറ്റിൽ നിന്ന് ഫ്ളാറ്റ് ഫോമിലേക്ക് തെറിച്ചുവീണ് വലത് കൈവിരലിൻ്റെ എല്ല് പൊട്ടിയെന്ന് ഇതു കാരണം ചികിത്സയിലാണെന്നും യുവതി പൊലി സിൽ നൽകിയ പരാതിയിൽ പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം