നെഹ്രുവിൻ്റെ ദർശനങ്ങളുടെ സമകാലിക പ്രസക്തി: മാടായി കോളേജ് ചരിത്ര വിഭാഗവുംജവഹർലാൽ നെഹ്‌റു പബ്ലിക്ക് ഗവേഷണ കേന്ദ്രവും ചേർന്ന് ദേശീയ സെമിനാർ നടത്തും
കണ്ണൂർ :മാടായി കോളേജ് ചരിത്രവിഭാഗവും ജവഹർലാൽ നെഹ്‌റു പബ്ലിക്ക് ഗവേഷണ കേന്ദ്രവും ചേർന്ന് നെഹ്രുവിൻ്റെ പാരമ്പര്യം രാഷ്ട്രം, മതനിരപേക്ഷത ജനാധിപത്യം' എന്ന വിഷയത്തിൽ കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസേർച്ചിൻ്റെ സാമ്പത്തിക സഹായത്തോടുകൂടി ദേശീയ സെമിനാർ നടത്തുമെന്ന് കണ്ണൂർ പ്രസ് ക്ളബ്ബിൽസംഘടാ കർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ചിന്തകളും ദർശനങ്ങളും ആധുനിക ഭാരതത്തിൻ്റെ രൂപീകരണത്തിൽ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ടെന്ന വസ്‌തുത മുന്നിൽക്കണ്ട്, അദ്ദേഹത്തിന്റെ രാഷ്ട്രീയ-സാമൂഹിക പാരമ്പര്യത്തെ പുതുക്കി വായിക്കുകയാണ് സെമിനാറിന്റെ ലക്ഷ്യം.
ഫ്രെബുവരി 13, 14 തീയതിയിൽ കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാറിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ അധ്യാപകരും ഗവേഷകരും പങ്കെടുക്കും. സാഹിത്യകാരൻ ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്യും. ചരിത്രകാരനും ജവഹർലാൽ നെഹ്റു യൂണിവേഴ്സ്റ്റിയിലെ മുൻ പ്രൊഫസറുമായ ആദിത്യ മുഖർജി നിർവഹിക്കും. തുടർന്ന് നടക്കുന്ന പ്രബന്ധ അവതരണങ്ങളിൽ പ്രമുഖ ചരിത്രകാരി മ്യദുല മുഖർജി, ടിൻ്റു കെ ജോസഫ്, ടി.പി കുഞ്ഞികണ്ണൻ, ഡോ. പി.മോഹൻദാസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
സമാപന സമ്മേളനത്തിൽ മാടായി കോളേജിന്റെ മാനേജറും ലോകസഭമെമ്പറുമായ എം.കെ രാഘവൻ എം.പി, അധ്യക്ഷത വഹിക്കും. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ എം.വി. ജോണി സ്വാഗതം പറയും. കണ്ണൂർ മേയർ പി. ഇന്ദിര മുഖ്യപ്രഭാഷണം നടത്തും. സെമിനാറിൽ നെഹ്രുവിൻ്റെ മതനിരപേക്ഷതാ ദർശനം, ശാസ്ത്രീയ മനോഭാവം, വികസന മാതൃക, വിദേശനയം, ജനാധിപത്യ സ്ഥാപനങ്ങളുടെ രൂപീകരണം തുടങ്ങിയ വിഷയങ്ങളിൽ വിവിധ അക്കാദമിക പ്രബന്ധങ്ങൾ അവതരിപ്പിക്കും. അധ്യാപകരും ഗവേഷകരും പി.ജി. വിദ്യാർത്ഥികളും പങ്കെടുക്കുന്ന ഈ ദേശീയ സെമിനാർ ചർച്ചകളും സംവാദങ്ങളും മുഖേന നെഹ്രുവിന്റെ സാഹചര്യങ്ങളിൽ സമകാലിക പാരമ്പര്യത്തെ വിലയിരുത്താനുള്ള ഒരു വേദിയായിരിക്കും.
വാർത്താസമ്മേളനത്തിൽ ജവഹർലാൽ നെഹ്രു പബ്ലിക്ക് ലൈബ്രറിയുടെ വർക്കിങ്ങ് ചെയർമാൻ എം. രത്നകുമാർ, കണ്ണൂർ മുൻ മേയർ ടി.ഒ.മോഹനൻ, മാടായി കോളേജ് വൈസ് പ്രസി.
കെ.കെ. ഫൽഗുനൻ, സെമിനാർ കോർഡിനേറ്റർ ടി.കെ ശൈലേന്ദ്രൻ, ജോയൻ്റ് കോർഡിനേറ്റർ ഡോ. ബിജിന എം. അസി. പ്രൊഫസർ ഡോ. ഏലിയാസ് കുട്ടി പൗലോസ് എന്നിവർ പങ്കെടുത്തു

Comments
Post a Comment