ഒരികരയിൽ ഒരിറ്റു വെളളമില്ല: കാലികുടങ്ങളുമായി ജനങ്ങളുടെ കാത്തിരിപ്പ് തുടരുന്നു
കടമ്പൂർ : ഒരിറ്റു വെള്ളത്തിനായി ഒരികര -മമ്മാക്കുന്ന് പ്രദേശത്തുകാർ നെട്ടോട്ടമോടാൻ തുടങ്ങിയിട്ട് ദിവസം നാല് കഴിഞ്ഞു. വാട്ടർ അതോറിറ്റിയുടെ വെള്ളത്തിനായി കാത്തു നിൽക്കുന്ന ഇവർക്ക് നിരാശയാണ് ഫലം. കാലിബക്കറ്റുകളും പാത്രങ്ങളും ടാപ്പിന് അടിയിൽ വെച്ചു കാത്തു നിൽക്കുകയാണ് ആ ബാല വ്യദ്ധം ജനങ്ങൾ 'പുഴയോരത്ത് താമസമായതിനാൽ ഇവിടങ്ങളിൽ വീട്ടു കിണറുകളിൽ ഉപ്പുവെള്ളമാണ്. ഇതാണ് വാട്ടർ അതോറിറ്റി പൈപ്പ് വെളളത്തെ ആശ്രയിക്കാൻ കാരണം. പൈപ്പിൽ വെള്ളം നിലച്ചതോടെയാണ് ഇവരുടെ നിത്യജീവിതവും താളം തെറ്റാൻ കാരണമായത് കിണറുകളിൽ നിന്നും കോരിയെടുക്കുന്ന വെള്ളത്തിന് മഞ്ഞ നിറമാണ് ഇവ ഊറണമെങ്കിൽ മൂന്ന് ദിവസമെടുക്കും. മാത്രമല്ല ഇതു ഉപയോഗിച്ചാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകും. ഇതു കാരണം ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് ജനങ്ങൾ വാട്ടർ അതോറിറ്റി ഉടൻ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കാലി കുടങ്ങളുമായി തെരുവിൽ ഇറങ്ങാനാണ് ഇവരുടെ തീരുമാനം.

Comments
Post a Comment