കോളേജ് ഓഫ് കൊമേഴ്സ് കോളേജ് ദിനാഘോഷം നടത്തി
കണ്ണൂർ : സമാന്തര വിദ്യാഭ്യാസ രംഗത്തെ പ്രശസ്ത സ്ഥാപനമായകണ്ണൂർ കോളജ് ഓഫ് കോമേഴ്സിൻ്റെ കോളജ് ദിനാഘോഷം 'ഫെസ്റ്റ് ആർട്ട് 2026' മുട്ടന്നൂർ കോൺകോർഡ് എഡ്യുസിറ്റിയിൽ നടന്നു. കോളജ് മാനേജ്മെൻ്റ് കമ്മിറ്റി ചെയർമാൻ സി. അനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.പ്രിൻസിപ്പാൾ ഡോ. വിജയമ്മ നായർ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ എ.പി അൻവർ, വൈസ് പ്രിൻസിപ്പൾമാരായ പി.എസ് അനന്തനാരായണൻ, കെ. അജയകുമാർ, കോൺകോർഡ് കോളജ് പ്രിൻസിപ്പാൾ ഡോ. ലക്ഷ്മി സജു എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.
തീർത്ഥ സ്വാഗതവും മുഹമ്മദ് റിഹാൻ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും സിറാജ് പയ്യോളി അവതരിപ്പിച്ച കോമഡി ഷോ, ഡി ജെ മ്യൂസിക് എന്നിവയും അരങ്ങേറി.

Comments
Post a Comment