മന്ത്രിക്കെതിരായ കോണ്‍ഗ്രസ്സ് അക്രമം പ്രതിഷേധാര്‍ഹം: കെ.കെ. വിനോദ് കുമാര്‍
കണ്ണൂര്‍: മന്ത്രി വീണാ ജോര്‍ജ്ജിനെ കയ്യേറ്റം ചെയ്ത കോണ്‍ഗ്രസ്സ് നിലപാട് ജനാധിപത്യ വിരുദ്ധമാണെന്ന് ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാര്‍ പ്രസ്ഥാവനയില്‍ പറഞ്ഞു. ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ പ്രതിഷേധം അക്രമത്തിന്റെ പാതയിലെത്തിയതിനെ ന്യായീകരിക്കനാവില്ല. റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നതിനുമുമ്പ് യുവമോര്‍ച്ചയും പ്രതിഷേധിച്ചിട്ടുണ്ടായിരുന്നു. കരിങ്കോടി വീശിയായിരുന്നു യുവമോര്‍ച്ച പ്രതിഷേധിച്ചത്. ആരോഗ്യമേഖലയിലെ ഗുരുതരമായ വീഴ്ചയ്‌ക്കെതിരെ മന്ത്രി എന്ന നിലയിലാണ് വീണാ ജോര്‍ജ്ജിനെതിരെ യുവമോര്‍ച്ച കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്.
ജനാധിപത്യ ധ്വംസനമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായത്. പ്രതിഷേധക്കാരെ പ്രകോപിപ്പിക്കുന്ന നിലപാടാണ് മന്ത്രി വീണ ജോര്‍ജ്ജ് സ്വീകരിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും തട്ടിക്കയറി. ഇതൊന്നും ഒരു മന്ത്രിയില്‍ നിന്നുണ്ടാകരുത്. ജനാധിപത്യരീതിയിലുള്ള പ്രതിഷേധത്തിനെതിരെ അസഹിഷ്ണുതയോടെ പെരുമാറുന്ന മന്ത്രിയുടെ നിലപാട് ശരിയല്ലെന്നും കെ.കെ. വിനോദ്കുമാര്‍ പറഞ്ഞു.

Comments
Post a Comment