സിഎച്ച് എം ഹയർ സെക്കൻഡറി*സ്ക്കൂളിൽ സിവിൽ സർവ്വീസ് പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു*




വാരം: പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമി ഫോർ സിവിൽ സർവ്വീസസിൻ്റെ  നേ തൃത്വത്തിൽ  സി.എച്ച്. എം ഹയർ സെക്കൻ്ററി കാമ്പസിൽ ആരംഭിക്കുന്ന ജൂനിയർ സിവിൽ സർവീസ് അക്കാദമി സബ്സെൻറർ പെരിന്തൽമണ്ണ  നിയോജക മണ്ഡലം സാമാജികനും  , ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമിയുടെ സ്ഥാപകനുമായ നജീബ് കാന്തപുരം എം.എൽ എഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ തലം മുതലുള്ള വിദ്യാർത്ഥികളിൽ മത്സരക്ഷത വർധിപ്പിക്കാനും, അക്കാദമിക സമഗ്രത, മാനസിക ശേഷി വികസനം , യുക്തി ചിന്ത പരിപോഷണം , അപഗ്രഥനശേഷി വളർത്തൽ നേതൃപാടവ പരിശീലനം തുടങ്ങിയ കാര്യങ്ങൾ പരിശീലിപ്പിച്ച് അഭിരുചിക്കനുസരിച്ചുള്ള  ഉപരിപഠനവും കരിയറും രൂപപെടുത്തിയെടുക്കലാണ് അക്കാദമി കൊണ്ടു ഉദ്ദേശിക്കുന്നത് . സാധാരണക്കാരായ കൂട്ടികളിൽ  സിവിൽ സർവ്വീസ് സംവിധാനത്തിൻ്റെ പ്രാധാന്യം പ്രചരിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.മാനേജർ ഡിവി മുഹമ്മദ് ആശിഖ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കെ പി താഹിർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പെർസൺ അഡ്വ. സോന ജയറാം, ഡോ. ടി.പിഅബ്ദുൽ ഖാദർ ടി പി ബിസ്മില്ല ബീവി സംസാരിച്ചു. ജ നറൽസെക്രട്ടറി , മുഫ്സിർ മഠത്തിൽ സ്വാഗതം പറഞ്ഞു, യോഗത്തിൽ വെച്ച്  സംസ്ഥാന തലവിവിധ  മത്സരങ്ങളിലെ വിജയികൾക്കും  പരിശീലകർക്കുംഉപഹാരം നൽകി. പി ടി എ പ്രസിഡണ്ട്അബ്ദുറഹിമാൻ  കെ, സഹീറ ടി, അസ്ലം വലിയന്നൂർ, അശ്രഫ് മൗവ്വഞ്ചേരി ,സി.സുഹൈൽ, സുബൈർ പി.പി.പിസി മഹമൂദ്, കെ.എംകൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം