ഖമനയി കൊല്ലപ്പെട്ടു'; അവകാശവാദവുമായി ഡോണൾഡ് ട്രംപ്





ന്യൂയോർക്ക് : ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടുവെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ചരിത്രത്തിലെ തന്നെ ഏറ്റവും പൈശാചികനായ മനുഷ്യൻ കൊല്ലപ്പെട്ടുവെന്നും ട്രംപ് അവകാശപ്പെട്ടു.ട്രൂത്ത് സോഷ്യലിലൂടെയാണ് ഡോണൾഡ് ട്രംപ് ഈ കാര്യം പറഞ്ഞത്. ഇറാനിൽ ആക്രമണം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാനിയന്‍ പൗരന്‍മാർക്ക് രാജ്യം തിരിച്ചുപിടിക്കാനുള്ള അവസരമാണെന്നും ട്രംപ് പറഞ്ഞു. ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതോടെ പശ്ചിമേഷ്യയിലും ലോകം മുഴുവനും സമാധനം ഉണ്ടാകുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.


ഞങ്ങളുടെ ഇന്റലിജൻസ് സംവിധാനത്തിന് മുന്നിൽ ഖമനിക്കോ അയാളുടെ അനുയായികൾക്കോ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലയെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളിൽ നിന്നും രക്ഷപ്പെടാനാണ് ഇറാനിയൻ സൈന്യം ഇപ്പോൾ ശ്രമിക്കുന്നത്. ഇപ്പോൾ നിങ്ങൾക്ക് രക്ഷപ്പെടാം എന്നാൽ നിങ്ങളെ കാത്തിരിക്കുന്നത് മരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം