ഓർഫനേജ് ബോർഡ് രൂപീകരണത്തിൽസർക്കാർ നിസംഗത പ്രതിഷേധാർഹമെന്ന് ഓർഫനേജ് അസോസിയേഷൻ
കണ്ണൂർ : അനാഥശാലകൾ, വൃദ്ധമന്ദിരങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് സാമൂഹിക ക്ഷേമ സ്ഥാപനങ്ങളുടെ മേൽനോട്ടവും നിയന്ത്രണവും നിർവഹിക്കേണ്ടുന്ന ഓർഫനേജ് കൺട്രോൾ ബോർഡിലേക്ക് സ്ഥാപന മേധാവികളുടെ ക്വാട്ടയിലേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ നോമിനേഷൻ പൂർത്തിയാക്കി ബോർഡ് പുനസംഘടിപ്പിക്കുന്നതിന് കാലതാമസം വരുത്തുന്ന സർക്കാരിൻ്റെ നിസംഗതയിൽ അസോസിയേഷൻ ഓഫ് ഓർഫനേജസ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. യോഗത്തിൽ
പ്രസിഡൻ്റ് ബ്രദർ സജി അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപ്പറേഷൻ നഗര ആസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായി
തിരഞ്ഞെടുക്കപ്പെട്ട ജില്ലാ സെക്രട്ടറി ഷമീമ ഇസ്ലാഹിയക്കുള്ള ഉപഹാരം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി വി സൈനുദ്ദീൻ നൽകി. ജില്ലാ ജനറൽ സെക്രട്ടറി സി എച്ച് മൊയ്തു ഹാജി, ടി എ തങ്ങൾ, കെ എൻ മുസ്തഫ, ഹേമന്ത് കെ, കെ സി അഹമ്മദ്, കെ കെ അഹമ്മദ് ഹാജി, സിസ്റ്റർ റോസിയ എന്നിവർ പ്രസംഗിച്ചു.

Comments
Post a Comment