രാമന്തളിയിൽമത്സ്യതൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

 



 പയ്യന്നൂർ: മത്സ്യ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. പാപ്പിനിശേരി വെസ്റ്റ് സ്വദേശി വി.കെ. നിസാർ (56) ആണ് മരണപ്പെട്ടത്. രാമന്തളി നേവൽ ബോട്ട് ജെട്ടിക്ക് സമീപം അബോധാവസ്ഥയിൽ വീണു കിടക്കുന്നത് കണ്ട് നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദംകുട്ടിയുടെയും മറിയുമ്മയുടെയും മകനാണ്. ഭാര്യ: കുഞ്ഞാമിന ഇ.സി. ( മാട്ടൂൽ നോർത്ത് ). മക്കൾ: നിഷാം ,നിഷാന ,നെഹല. മരുമകൻ: അസ്കർ (മണ്ടൂർ). സഹോദരങ്ങൾ: റഫീഖ്, മുസ്സമ്മൽ, നസീർ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം