കാട്ടാനയുടെ മുൻപിൽപ്പെട്ട വൃദ്ധ ഓടി രക്ഷപ്പെട്ടു, വീണു പരുക്കേറ്റു

 


മാനന്തവാടി :തിരുനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്. ഗുണ്ടികപറമ്പ് ഉന്നതിയിലെ ദേവകിക്കാണ് പരുക്കേറ്റത്. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. കാലിനും പരിക്കേറ്റ ദേവകിയെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം. പശുവിനെയും കൊണ്ടാണ് ദേവകി കാട്ടിലേയ്ക്ക് പോയത്. വനത്തിനുള്ളിൽ വച്ച് അപ്രതീക്ഷിതമായി ആനയുടെ മുന്നിൽ പെടുകയായിരുന്നു. ഭയന്ന് ഓടുന്നതിനിടെയാണ് ഇവർക്ക് ഇവർക്ക് തലയ്ക്കും കാലിനും പരുക്കേറ്റത്. ദേവകിയുടെ കൂടെ ആളുകൾ ഉണ്ടായിരുന്നത് കൊണ്ടാണ് വലിയ അപടങ്ങൾ സംഭവിക്കാതിരുന്നത്. ഈ മേഖലയിൽ കാട്ടാന ശല്യം സ്ഥിരമായി ഉണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം