എ ഐ ബി പി എ ആർ സി ജില്ലാ സമ്മേളനം മാർച്ച് 11 ന് കണ്ണൂരിൽ

 




കണ്ണൂർ:അഖിലേന്ത്യാ ബാങ്ക് പെൻഷനേഴ്സ് ആന്റ് റിട്ടയറീസ് കോൺഫറേഷന്റെ (എ ഐബി പി എ ആർ സി )ജില്ലാ സമ്മേളനം മാർച്ച് 11 ന് കണ്ണൂരിൽ നടക്കുമെന്ന് ജില്ലാ സിക്രട്ടറി പവിത്രൻ പി വി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. റോയൽ ഒമാർസ് ഹാളിൽ കാലത്ത് പത്ത് മണിക്ക് നടക്കുന്ന സമ്മേളനം സംസ്ഥാന സിക്രട്ടറി ബി ശ്രീകുമാർ ഉൽഘാടനം ചെയ്യും. ബാങ്കിംഗ് മേഖലയ ബാധിക്കുന്ന പ്രശ്നങ്ങളും ബാങ്ക് റിട്ടയറീസിനെ ബാധിക്കുന്ന പ്രശ്നങ്ങളും സമ്മേളനം ചർച്ച ചെയ്യും. പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കുക, പെൻഷൻ

കാരുടെ ക്ഷാമബത്ത ഏകീകരിക്കുക, ആരോഗ്യ ഇൻഷൂറൻസ് പ്രീമിയം ബാങ്കുകൾ വഹിക്കുക, പൊതുമേഖലാ ബാങ്കുകളുടെ ലയനനീക്കം അവസാനിപ്പിക്കുകതുടങ്ങിയ ആവശ്യങ്ങൾസർക്കാരിനോടാവശ്യപ്പെടുമെ

ന്ന് സിക്രട്ടറി അറിയിച്ചു. വാർത്താ സമ്മേള

നത്തിൽ ഭാരവാഹികളായ ടി സി വിജയൻ ,

 പി സി സുരേഷ്ബാബു, ജി ഉണ്ണികൃഷ്ണൻ,

 പി സതീശൻ എന്നിവരും പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം