തോട്ടട ഗവ. പോളിടെക്നിക്കൽ കോളേജിൽ തരംഗ് - ടെക്നോകൾച്ചറൽ ഫെസ്റ്റ് 12 ന് തുടങ്ങും




കണ്ണൂർ :  തോട്ടട ഗവ. പോളിടെക്ന‌ിക് കോളേജ് സംഘടിപ്പിക്കുന്ന ദേശീയതല ടെക്നോ- കൾച്ചറൽ ഫെസ്റ്റ് ( തരംഗ്-ടെക്നോ കൾച്ചറൽ ഫെസ്റ്റ്)

മാർച്ച് 12, 13 തീയ്യതികളിൽ നടക്കുമെന്ന് പ്രിൻസിപ്പാൾ പ്രമോദ് ചാത്തമ്പള്ളി കണ്ണൂർ പ്രസ് ക്ളബ്ബിൽവാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സാങ്കേതിക വിദ്യയും കലയും ഒരുമിച്ച് അനുഭവവേദ്യമാകുന്ന ഈ ഫെസ്റ്റിൻ്റെ ഭാഗമായി ടെക്നിക്കൽ മത്സരങ്ങൾ, പ്രൊജക്റ്റ് എക്സ്പോ, സെമിനാറുകൾ, വർക്ക്ഷോപ്പുകൾ, വിവിധ പ്രദർശനങ്ങൾ, കലാപരിപാടികൾ, ഇ-സ്പോർട്‌സ് ,ബൈക്ക് സ്റ്റണ്ടിങ്, ഫാഷൻ ഷോ, ഫുഡ് കോർട്ട് എന്നിവ ഉൾപ്പെടെ നിരവധി ആകർഷകമായ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ അറിവും വിനോദവും നൽകുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ വിവിധ കോളേജുകളിൽ നിന്നുള്ള ടീമുകൾ ഫാഷൻ ഷോയിലും മറ്റ് മത്സരങ്ങളിലും പങ്കെടുക്കും.

ഫെസ്റ്റിന്റെ ഉദ്ഘാടനം മാർച്ച് 12-ന് രാവിലെ 11 മണിക്ക് ഐ.എസ്.ആർ.ഒ യിലെ സീനിയർ സയൻറിസ്റ്റു‌ം എച്ച്.ആർ കോർഡിനേറ്ററുമായ സി.നന്ദകുമാർ നിർവഹിക്കും. സാങ്കേതിക വിദ്യാഭ്യാസ ഡയറക്‌ടർ ഡോ: ജയപ്രകാശ് പി അദ്ധ്യക്ഷത വഹിക്കും. ഏകദേശം രണ്ടായിരത്തിലധികം പേർ ഫെസ്റ്റിന്റെ മത്സരങ്ങളുടെ ഭാഗമാകും. വിവിധ മത്സരങ്ങളിലായി ആകെ 2.5 ലക്ഷം രൂപയുടെ സമ്മാനത്തുകയാണ് പങ്കെടുക്കുന്നവർക്ക് ലഭിക്കുക .വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പരിപാടികൾ കാണുന്നതിനായി പ്രവേശനം സൗജന്യമാണ്. പരിപാടിയുടെ ഭാഗമായി കോളേജിലെ വിവിധ ലബോറട്ടറികളും മറ്റു സ്ഥാപനങ്ങളുടെ സ്റ്റാളുകളും പൊതുജനങ്ങൾക്ക് സന്ദർശിക്കാനുള്ള പ്രത്യേക അവസരവും ഒരുക്കിയിട്ടുണ്ട്.

സാങ്കേതിക വിദ്യയും കലാസാംസ്‌കാരിക മികവും ഒരുമിക്കുന്ന "തരംഗ്" ഫെസ്റ്റിലേക്ക് 2000 ത്തിലേറെ പേർ പേര് രജിസ്റ്റർ ചെയ്തതായി സംഘാടകർ അറിയിച്ചു.. വാർത്താ സമ്മേളനത്തിൽ കെ.പ്രഭാകരൻ, ഡോ. പി. ജെ ബിനു. കെ.ടി ബിജു, കെ. ലിജിന എന്നിവരും പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം