മാമ്പ സെൻട്രൽ എൽ.പി സ്കൂൾ 144-ാം വാർഷികാഘോഷം നടത്തി




മാമ്പ: മാമ്പ സെൻട്രൽ എൽ പി സ്കൂൾ 144-ാം വാർഷികാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, എൽഎസ്എസ്, യു എസ് എസ്, സുഗമ ഹിന്ദി വിജയികൾക്കുള്ള അനുമോദനം, എൻഡോവ്മെന്റ് വിതരണം,കായിക മേള, കലാമേള, നൃത്തനൃത്ത്യങ്ങൾ, സാംസ്കാരിക സദസ്സ് എന്നിവയുണ്ടായി. കലാഭവൻ പുരസ്കാരം നേടിയ ജനു ആയിച്ചാൻകണ്ടി, സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകരായ സി.ദിനേശ് ബാബു (ചാല പടിഞ്ഞാറെക്കര എൽ പി സ്കൂൾ ), കെ.സി. ഷീന (മാമ്പ സരസ്വതിവിലാസം എൽ പി സ്കൂൾ ) എന്നിവരെ ആദരിച്ചു. അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. സീന ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി. ചന്ദ്രൻ അധ്യക്ഷനായി. പ്രധാന അധ്യാപകൻ കെ.പി. മനോജ്, കെ.വി.ജയരാജ്, കെ.ടി. ആര്യ, കെ.വി. പ്രസീത, ഷനില ശിവപ്രസാദ്, കെ. നീതു, എം.വി.ശ്രീജിത്ത്, ഒ ഗാന എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം