യൂത്ത് ലീഗ് പ്രവർത്തകനെ മർദ്ദിച്ച കേസിൽ സി.പി.എം പ്രവർത്തകനെ അറസ്റ്റുചെയ്തതിന് പൊലിസ് ഇൻസ്പെക്ടറെ കൈയ്യേറ്റം ചെയ്ത 15 പേർക്കെതിരെ കേസെടുത്തു




'പെരിങ്ങോം: മുസ്ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ ഷജീര്‍ ഇഖ്ബാലിലെ മര്‍ദ്ദിച്ച കേസിലെ പ്രതിയായ സി.പി.എം പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പോലീസ് സ്‌റ്റേഷനില്‍ കയറി എസ്.എച്ച്.ഒയെ ആക്രമിച്ച 15 സി.പി.എം പ്രവര്‍ത്തകരുടെ പേരില്‍കേസെടുത്തു.

കേസിലെ പ്രതിയായി അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകനെ മോചിപ്പിക്കാനെത്തിയ ഒരു സംഘം സി.പി.എം പ്രവര്‍ത്തകരാണ് പെരിങ്ങോം പോലീസ് സ്‌റ്റേഷനില്‍ അതിക്രമം നടത്തിയത്.

എസ്.എച്ച്.ഒയുടെ ഷര്‍ട്ടിന് കുത്തിപ്പിടിക്കുകയും പോലീസുകാരെ അശ്ലീലഭാഷയില്‍ തെറിയഭിഷേകം നടത്തുകയും ചെയ്തു. സിധിന്‍, നിധിന്‍, രാധാകൃഷ്ണന്‍, മനീഷ്, അറസ്റ്റിലായ പ്രതി സി.വി.വിഷ്ണുപ്രസാദ്(28) എന്നിവരുടെയും കണ്ടാലറിയാവുന്ന 10 പാര്‍ട്ടി പ്രവര്‍ത്തകരുടെയും പേരിലാണ് കേസ്.

ഫിബ്രവരി 25 ന് ഉച്ചക്ക് 1.15 ന് പെരിങ്ങോം ടൗണില്‍ വെച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജിന് നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കാനെത്തിയ ഷജീര്‍ ഇഖ്ബാലിനെ മര്‍ദ്ദിച്ച ഏഴംഗ സി.പി.എം സംഘത്തിലെ പ്രതി പെരളം കൊഴുമ്മലിലെ ചേരാറ്റില്‍ വീട്ടില്‍ സി.വി.വിഷ്ണുപ്രസാദിനെ(28) ഇന്നലെ രാത്രി 10.40 നാണ്എസ്.എച്ച്.ഒ ടി.കെ.മുകുന്ദന്‍, എസ്.ഐ സവ്യസാചി, ഗ്രേഡ് എ.എസ്.ഐ മോഹനന്‍, സി.പി.ഒ പ്രമോദ് എന്നിവര്‍ ചേര്‍ന്ന് വീട്ടില്‍ നിന്ന് പിടികൂടിയത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം