ഇ പി ജയരാജൻ നൽകിയ അപകീർത്തി കേസ്: ശോഭ സുരേന്ദ്രൻ 28 ന് ഹാജരായേക്കും



കണ്ണൂർ: സി പി എം വിട്ട് ബി ജെ പി യിൽ ചേരാൻ സി പി എം കേന്ദ്ര കമ്മിറ്റി അംഗമായ ഇ പി ജയരാജൻ ഒരുങ്ങി ദല്ലാൾ നന്ദകുമാർ ഇടനിലക്കാരനായി പ്രവർത്തിച്ചു വെ ന്നും ഈക്കാര്യങ്ങൾക്കായി ഇ പി ജയരാജൻ താനുമായി ഡൽഹിയിൽ ലളിത് ഹോട്ടലിൽ വെച്ച് കാര്യങ്ങൾ സംസാരിച്ച് ഉറപ്പിച്ചു എന്നും, ഇതിനായി ജയരാജൻ തന്നെയാണ് നന്ദകുമാറിനെ ചുമതലപ്പെടുത്തിയത് എന്നും മറ്റുമുള്ള ശോഭാ സുരേന്ദ്രന്റെ പ്രസ്താവനകൾ തനിക്ക് അപകീർത്തികരമാണെന്ന് കാണിച്ച് ഇ പി ജയരാജൻ നൽകിയ കേസിൽ മാർച്ച്‌ 28 ന് ഹാജരാകണമെന്ന് കാണിച്ച് കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (2) ശോഭയ്ക്ക് സമൻസ് അയച്ചിരുന്നു. അന്ന് ശോഭാസുരേന്ദ്രൻ തന്റെ അഭിഭാഷകനായ അഡ്വ എം ആർ ഹരീഷ് മുഖാന്തിരം ജാമ്യ അപേക്ഷ സമർപ്പിക്കുമെന്ന് അറിയുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം